Royal Enfield Meteor 350 Sundowner Orange Launched source: X
Automobile

350 സിസി ക്രൂസര്‍ ശ്രേണിയില്‍ മറ്റൊരു കരുത്തന്‍; മെറ്റിയര്‍ 350 സണ്‍ഡൗണര്‍ ഓറഞ്ച് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്, ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ക്രൂയിസര്‍ ശ്രേണിയില്‍ പുതിയ ബൈക്ക് അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ക്രൂസര്‍ ശ്രേണിയില്‍ പുതിയ ബൈക്ക് അവതരിപ്പിച്ചു. ഗോവയില്‍ നടന്ന മോട്ടോവേഴ്സ് 2025ലാണ് മെറ്റിയര്‍ 350ന്റെ പുതിയ വേരിയന്റായ സണ്‍ഡൗണര്‍ ഓറഞ്ച് സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചത്. ചെന്നൈയില്‍ 2,18,882 രൂപയാണ് എക്‌സ് ഷോറൂം വില. മെറ്റിയര്‍ കുടുംബത്തിലെ പ്രീമിയം മോഡലായാണ് ഇതിനെ കണക്കാക്കുന്നത്. ഹൈവേയിലെ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വിധമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന ഡീലക്‌സ് ടൂറിങ് സീറ്റ് ആണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. പിന്നിലെ സീറ്റില്‍ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ വിധം ഒരു ബാക്ക്‌റെസ്റ്റ് വാഗ്ദാനം ചെയ്യുന്നു. സണ്‍ഡൗണര്‍ ഓറഞ്ച് ഫ്‌ലൈസ്‌ക്രീന്‍ ഫീച്ചറുമായാണ് വരുന്നത്. ദീര്‍ഘദൂര യാത്ര മുന്നില്‍ കണ്ട് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ആണ് മറ്റൊരു സവിശേഷത. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ഇന്റഗ്രേറ്റഡ് നാവിഗേഷന്‍ മാറിയിരിക്കുകയാണ്.

പ്രീമിയം അലുമിനിയം ട്യൂബ്ലെസ് സ്പോക്ക് വീലുകളാണ് മറ്റൊരു പ്രത്യേകത. ട്രാഫിക്കിലെ ഇടയ്ക്കിടെയുള്ള ഗിയര്‍ മാറ്റം മൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് വഴി സാധിക്കും. അഡ്ജസ്റ്റബിള്‍ ലിവറുകള്‍ റൈഡര്‍മാരുടെ യാത്ര സുഗമമാക്കും. എല്‍ഇഡി ഹെഡ്ലാമ്പുകള്‍ മികച്ച രാത്രികാല ദൃശ്യപരത വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍.

Royal Enfield Meteor 350 Sundowner Orange Launched at Rs. 2.19 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ അറിയാതെ ഒരു വിഷയവും യോഗത്തില്‍ വരരുത്'; ദേവസ്വം ബോര്‍ഡില്‍ കര്‍ശന നപടികളുമായി കെ ജയകുമാര്‍

'കോണ്‍ഗ്രസ് കളത്തില്‍ മൂന്ന് മുന്‍ എംഎല്‍എമാര്‍'; കട്ടപ്പന നഗരസഭയിലേക്ക് ഇഎം ആഗസ്തി

'ഇന്നലെ കഴിച്ചപ്പോഴുള്ള രുചിയല്ലല്ലോ ഇന്ന്', ഭക്ഷണത്തിന് രുചി കൂട്ടുന്ന മനഃശാസ്ത്രം ദേ ഇവിടെയാണ്!

76ല്‍ വീണത് 3 വിക്കറ്റുകള്‍; രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

സംഗതി ചൈനീസാ, പക്ഷേ ചൈനയിലില്ല!

SCROLL FOR NEXT