e-Access image credit: suzuki
Automobile

കുറഞ്ഞ ബാറ്ററി ചാര്‍ജിലും സുഖമായി ഓടിക്കാം, 1.88 ലക്ഷം രൂപ വില; സുസുക്കിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇ-ആക്‌സസ് എന്ന പേരിലുള്ള സ്‌കൂട്ടറിന് 1.88 ലക്ഷം രൂപയാണ് വില. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനോടു കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേയുള്ള മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ ആണ് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍. ഇതോടെ ഇ-ആക്‌സസ് ഇപ്പോള്‍ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്.

ദീര്‍ഘ കാല സേവനം വാഗ്ദാനം ചെയ്യുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സുസുക്കി ഇ-ആക്‌സസിന് കരുത്ത് പകരുന്നത്. 15Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 4.1kW ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റിവേഴ്‌സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ്് എന്നിവയ്ക്കൊപ്പം മൂന്ന് റൈഡ് മോഡുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. എക്കോ, റൈഡ് എ, റൈഡ് ബി എന്നിവയാണ് ഈ റൈഡ് മോഡുകള്‍. കുറഞ്ഞ ബാറ്ററി ചാര്‍ജില്‍ പോലും സ്ഥിരതയാര്‍ന്ന പ്രകടനം പുലര്‍ത്തുമെന്നും സുസുക്കി അവകാശപ്പെടുന്നു.

എല്‍ഇഡി ലൈറ്റിങ്, ടു-ടോണ്‍ അലോയ് വീലുകള്‍, കുറഞ്ഞ അറ്റകുറ്റപ്പണികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. നിലവിലുള്ള 1,200-ലധികം ഔട്ട്ലെറ്റുകളിലൂടെ സുസുക്കി ഇ-ആക്സസ് വില്‍ക്കും. നിലവില്‍ 240-ലധികം സ്ഥലങ്ങളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭ്യമാണെന്നും നെറ്റ്വര്‍ക്കിലുടനീളം പോര്‍ട്ടബിള്‍ എസി ചാര്‍ജറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Suzuki e-Access launched at Rs 1.88 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി 'പടയപ്പ'; വെയിറ്റിംഗ് ഷെഡും കടയും തകർത്തു

മറയൂരിൽ വീണ്ടും കാട്ടുപോത്തിന്റെ അക്രമം: സ്കൂൾ ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്

പ്രസവരക്ഷാ ചികിത്സ; വേതുവെള്ളം തയ്യാറാക്കേണ്ടത് എങ്ങനെ, മിത്തുകളും പ്രധാന്യവും