Tata Harrier Petrol  image credit: TATA MOTORS
Automobile

വില 12.89 ലക്ഷം മുതല്‍; ടാറ്റ ഹാരിയര്‍ പെട്രോള്‍ വേര്‍ഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഹാരിയര്‍ പെട്രോള്‍ മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഹാരിയര്‍ പെട്രോള്‍ മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കി. 12.89 ലക്ഷം മുതല്‍ 24.68 ലക്ഷം രൂപ വരെയാണ് വില ( എക്‌സ്-ഷോറൂം വില ). ബ്രാന്‍ഡിന്റെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ GDi പെട്രോള്‍ എന്‍ജിനാണ് ഈ എസ്യുവിക്ക് കരുത്ത് പകരുന്നത്.

168bhp ഉം 280Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള എന്‍ജിനുമായി വരുന്ന വാഹനം ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഒരു മോഡല്‍ ആണിതെന്ന് ടാറ്റ അവകാശപ്പെടുന്നു.

സ്മാര്‍ട്ട്, പ്യുവര്‍ എക്സ്, അഡ്വഞ്ചര്‍ എക്സ്, അഡ്വഞ്ചര്‍ എക്സ് പ്ലസ്, ഫിയര്‍ലെസ് എക്സ് പ്ലസ്, ഫിയര്‍ലെസ് അള്‍ട്രാ, റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം വേരിയന്റുകളിലാണ് ഹാരിയര്‍ പെട്രോള്‍ വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡാര്‍ക്ക് എഡിഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.

Tata Harrier Petrol

14.5 ഇഞ്ച് നിയോ ക്യുഎല്‍ഇഡി ടച്ച്സ്‌ക്രീന്‍, ഡോള്‍ബി അറ്റ്മോസ് ഓഡിയോ, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡാഷ്‌ക്യാം ഉള്ള ഡിജിറ്റല്‍ ഐആര്‍വിഎം, ഓട്ടോ-റിവേഴ്സ് ഡിപ്പ് ഉള്ള മെമ്മറി ഒആര്‍വിഎമ്മുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 എഡിഎഎസ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സുരക്ഷയുടെ കാര്യത്തില്‍, എല്ലാ ഹാരിയര്‍ പെട്രോള്‍ വകഭേദങ്ങള്‍ക്കും ഫൈവ് സ്റ്റാര്‍ ഭാരത് എന്‍സിഎപി റേറ്റിങ് ലഭിച്ചിട്ടുണ്ട്.

Tata Harrier Petrol Launched in India; Prices Start at Rs. 12.89 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; പരിഭ്രാന്തി വേണ്ട!, ഈ അഞ്ചുകാര്യങ്ങള്‍ ഓര്‍ക്കുക...

നീറ്റിൽ പ്രതീക്ഷയില്ല? തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശനത്തിന് വൻ തിരക്ക്; സീറ്റ് ഉറപ്പിക്കാൻ മാതാപിതാക്കളും നെട്ടോട്ടത്തിൽ

പര്‍വതങ്ങള്‍ക്കിടയില്‍ അന്യഗ്രഹജീവികളുടെ രഹസ്യതാവളങ്ങള്‍; ചര്‍ച്ചയായി മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍

SCROLL FOR NEXT