Tata Safari Petrol Launched  image credit: tata motors
Automobile

1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍; ടാറ്റ സഫാരി പെട്രോള്‍ വേര്‍ഷന്‍ വിപണിയില്‍, വില 13 ലക്ഷം രൂപ മുതല്‍

പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സഫാരി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സഫാരി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 13.29 ലക്ഷം രൂപ മുതല്‍ 25.19 ലക്ഷം രൂപ വരെയാണ് ഈ എസ് യുവിയുടെ എക്‌സ്-ഷോറൂം വില.

ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിനാണ് സഫാരി പെട്രോളിന് കരുത്ത് പകരുന്നത്. ഇത് 168 ബിഎച്ച്പിയും 280 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സ്മാര്‍ട്ട്, പ്യുവര്‍ എക്‌സ്, അഡ്വഞ്ചര്‍ എക്‌സ് പ്ലസ്, അക്കംപ്ലിഷ്ഡ് എക്‌സ്, അക്കംപ്ലഷ്ഡ് എക്‌സ് പ്ലസ്, അക്കംപ്ലഷ്ഡ് അള്‍ട്രാ, റെഡ് ഡാര്‍ക്ക് പതിപ്പുകള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വേരിയന്റ് ലൈനപ്പാണ് സഫാരി പെട്രോള്‍ വാഗ്ദാനം ചെയ്യുന്നത്. ആറ് സീറ്റ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ തെരഞ്ഞെടുത്ത ട്രിമ്മുകള്‍ ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ശ്രേണിയിലുടനീളം ഉണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ സഫാരി പെട്രോള്‍ വകഭേദങ്ങളും ഫൈവ്് സ്റ്റാര്‍ ഭാരത് എന്‍സിഎപി റേറ്റിങ് നേടിയിട്ടുണ്ട്.

ഡോള്‍ബി അറ്റ്മോസ് ഓഡിയോ സഹിതമുള്ള പുതിയതും വലുതുമായ 14.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് കാമറ വാഷര്‍, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം സഹിതമുള്ള ഡിജിറ്റല്‍, ഇലക്ട്രോണിക് IRVM, ഓട്ടോ റിവേഴ്സ് ഡിപ്പുള്ള മെമ്മറി ORVM-കള്‍, പവര്‍ ചെയ്തതും വെന്റിലേറ്റഡ് ആയതുമായ ഫ്രണ്ട് സീറ്റുകള്‍, മെച്ചപ്പെടുത്തിയ ലെവല്‍ 2 ADAS സ്യൂട്ട് എന്നിവ ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

Tata Safari Petrol Launched in India at Rs. 13.29 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT