ഇവി ചാര്‍ജിങ്  പ്രതീകാത്മക ചിത്രം
Automobile

ഇവി ബാറ്ററിക്കും ഇനി 'ആധാര്‍ നമ്പര്‍'; നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇവി ബാറ്ററികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ആധാറിന് സമാനമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബാറ്ററി നിര്‍മ്മാതാവോ ഇറക്കുമതിക്കാരനോ ബാറ്ററികള്‍ക്ക് 21 ക്യാരക്ടര്‍ ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍(ബിപിഎഎന്‍) നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ബിപിഎഎന്‍ന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ബാറ്ററി പായ്ക്ക് ഡൈനാമിക് ഡാറ്റയും അപ്ലോഡ് ചെയ്യേണ്ടിവരും. 'ബാറ്ററി നിര്‍മ്മാതാവോ ഇറക്കുമതിക്കാരനോ വിപണിയില്‍ അവതരിപ്പിക്കുന്ന ഓരോ ബാറ്ററിക്കും അവര്‍ ഉപയോഗിക്കുന്ന ബാറ്ററിക്കും ഒരു ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍ നല്‍കണം. ഇത് വ്യക്തമായി കാണാവുന്ന സ്ഥാനത്തായിരിക്കണം. ഈ നമ്പര്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

'ബാറ്ററി പായ്ക്ക് ആധാര്‍ സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' അനുസരിച്ച്, അസംസ്‌കൃത വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, നിര്‍മ്മാണം മുതല്‍ അതിന്റെ ഉപയോഗം, പുനരുപയോഗം നിര്‍മാര്‍ജനം വരെയുള്ള സുപ്രധാന വിവരങ്ങള്‍ ബിപിഎഎന്‍ലൂടെ അറിയാം. സെക്കന്‍ഡ്-ലൈഫ് ഉപയോഗം, നിയന്ത്രണ അനുസരണം, കാര്യക്ഷമമായ പുനരുപയോഗം എന്നിവ പ്രാപ്തമാക്കുന്നതില്‍ ബിപിഎഎന്‍ നിര്‍ണായക പങ്ക് വഹിക്കും.

Transport Ministry Proposes Aadhaar-Like Number to EV Batteries For Efficient Traceability

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT