സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ 
Automobile

ജൂപ്പീറ്ററിന്റെ സ്‌പെഷല്‍ എഡിഷന്‍ പതിപ്പ്, സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് വിപണിയില്‍, വില അറിയാം

സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പേരിലിറക്കിയിരിക്കുന്ന മോഡലിന് 93,031 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജൂപ്പീറ്റര്‍ 110 ന്റെ പുതിയ സ്‌പെഷല്‍ എഡിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍സ്. സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് ബ്ലാക്ക് സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പേരിലിറക്കിയിരിക്കുന്ന മോഡലിന് 93,031 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. കൂടാതെ ടോപ്പ്-സ്‌പെക്ക് ഡിസ്‌ക് എസ്എക്സ്സി വേരിയന്റിന് മുകളിലാണിത്. അതുകൊണ്ട് തന്നെ വിലയും അല്‍പം കൂടുതലാണ്.

ടോപ്പ്-ടയര്‍ ടിവിഎസ് ജൂപ്പിറ്റര്‍ 110 സ്‌പെഷ്യല്‍ എഡിഷന്‍ ക്രോം എക്സ്ഹോസ്റ്റ് ഹീറ്റ് ഷീല്‍ഡ് ഒഴികെ, പൂര്‍ണ്ണമായും കറുത്ത നിറത്തിലാണ്. ബോഡി വര്‍ക്കില്‍ കമ്പനി ലോഗോ ഉള്‍പ്പെടെ എല്ലാ ബാഡ്ജിങ്ങും ഉണ്ട്, കൂടാതെ സ്‌കൂട്ടറിന്റെ മോഡല്‍ നെയിം ബ്രോണ്‍സ് നിറത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.

ഡിസ്‌ക് എസ്എക്സ്സി മോഡല്‍ പോലെ, ജൂപ്പീറ്റര്‍ സെഡ് എക്‌സ് ബ്ലാക്ക് ഒരു കിക്ക്-സ്റ്റാര്‍ട്ട് ഫീച്ചറുമായി വരുന്നില്ല. എന്നിരുന്നാലും ഈ ഓപ്ഷന്‍ ആക്‌സസറിയായി വാങ്ങാം. 113.3 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ജൂപ്പിറ്ററിന് കരുത്ത് പകരുന്നത്, ഇത് 7.91 യവു കരുത്തും 9.80 Nm പരമാവധി ടോര്‍ക്കും നല്‍കും. സിവിറ്റി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.

കൂടാതെ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും, പിന്നില്‍ ട്വിന്‍-ട്യൂബ് എമല്‍ഷന്‍ ഷോക്ക് അബ്‌സോര്‍ബറും ഉണ്ട്, ഇതില്‍ 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സംവിധാനവുമുണ്ട്. മുന്നില്‍ 220 mm ഡിസ്‌ക് ഉപയോഗിക്കുന്നു, പിന്നില്‍ 130 mm ഡ്രം ബ്രേക്കിങ്ങുമാണ്. ഇരുവശത്തും 90/9012 ട്യൂബ്ലെസ് ടയറുകളാണ്.

സ്‌കൂട്ടറിന് വോയ്സ് അസിസ്റ്റന്‍സ്, ഡിസ്റ്റന്‍സ് ടു എംറ്റി, വെഹിക്കിള്‍ ട്രാക്കിങ്, ആവറേജ് ഫ്യുവല്‍ കണ്‍സംഷന്‍, കോള്‍, എസ്എംഎസ് അറിയിപ്പുകള്‍, നാവിഗേഷന്‍ അടക്കമുള്ള SmartXonnect കണക്റ്റിവിറ്റി ഫീച്ചറുകളും ഉണ്ട്. 1,848 mm നീളവും 665 mm വീതിയും 1,158 mm ഉയരവുമുള്ള സ്‌കൂട്ടറിന് 1,275 mm വീല്‍ബേസും 163 mm ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്.

TVS Jupiter Stardust Black Special Edition Launched In India; Check Price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

SCROLL FOR NEXT