Ultraviolette X-47 Venom Ultraviolette
Automobile

343 കിലോമീറ്റര്‍ റേഞ്ച്, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വില 2.65 ലക്ഷം രൂപ; അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം വിപണിയില്‍

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാവയലറ്റിന്റെ പുതിയ വിഎക്‌സ്-100 100വി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. ഒക്ടോബര്‍ 22ന് ബുക്കിങ് ആരംഭിക്കും. നവംബറില്‍ ഡെലിവറി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. തുടക്കത്തില്‍ 2.65 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

343 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 30kw (40 ബിഎച്ച്പി) ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 550 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 5.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

180 കിലോഗ്രാം തൂക്കമാണ് വാഹനത്തിനുള്ളത്. 1.6kw ഓണ്‍- ബോര്‍ഡ് ചാര്‍ജറും 12kw ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. പുതിയ യുവി ലൈറ്റ്ഫ്യൂറി മോട്ടോര്‍, 11kwh എസ്ആര്‍ബി-11 ബാറ്ററി പായ്ക്ക്, അപ്‌ഡേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

പുതിയ 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മുന്‍വശത്തും പിന്നിലുമായി ഘടിപ്പിച്ച ഡാഷ്‌കാം, ക്രൂയിസ് കണ്‍ട്രോള്‍, നാവിഗേഷന്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. റിയര്‍ കൊളിഷന്‍ മുന്നറിയിപ്പ്, ഓവര്‍ടേക്ക് അലര്‍ട്ടുകള്‍ തുടങ്ങിയ റഡാര്‍ അധിഷ്ഠിത സവിശേഷതകളും ഇതില്‍ ഉണ്ട്.

Ultraviolette X-47 Venom Launched in India at Rs. 2.65 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതിക്കായി മംഗളവനം പരിസ്ഥിതി ലോല മേഖലയില്‍ പാര്‍ക്കിങ് ഗ്രൗണ്ട്; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

ഇടുക്കിയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്; മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകൾക്ക് തിരിച്ചടി, രാത്രിയാത്രാ നിരോധനം

ഓസ്‌ട്രേലിയ തോറ്റു, ദക്ഷിണാഫ്രിക്ക ജയിച്ചു; 'ടെസ്റ്റ് ഫൈനല്‍' ഇന്ത്യ കളിക്കുമോ?

'എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്, ഇല്ലാക്കഥകൾ ചിലർ പറഞ്ഞു പരത്തുന്നു'; മലയാള സീരിയൽ രം​ഗം വിടുകയാണെന്ന് താരങ്ങൾ

അപരിചിതമായ പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യരുത്; കെണിയാവാം, മുന്നറിയിപ്പ്