Yamaha XSR155 Launched image credit: Yamaha
Automobile

155 സിസി, ഒന്നര ലക്ഷം രൂപ വില; യമഹയുടെ 'കരുത്തന്‍', എക്‌സ്എസ്ആര്‍155 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ബൈക്ക് വിപണിയില്‍ ഇറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ബൈക്ക് വിപണിയില്‍ ഇറക്കി. യമഹ എക്‌സ്എസ്ആര്‍155 എന്ന പേരിലുള്ള ബൈക്കിന് 1,49,990 രൂപയാണ് പ്രാരംഭവില (ഡല്‍ഹി എക്‌സ്‌ഷോറൂം). യമഹയുടെ ആധുനിക-റെട്രോ കുടുംബത്തിലെ ഏറ്റവും ഒതുക്കമുള്ള മോഡലാണിത്.

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ടാങ്ക്, ലളിതമായ എല്‍സിഡി കണ്‍സോള്‍ എന്നിവയാണ് ബൈക്കിന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍. ദൈനംദിന ഉപയോഗത്തിന് ചേര്‍ന്ന ഈ മോഡല്‍, സ്‌റ്റൈലും ഹാര്‍ഡ് വെയറും ബാലന്‍സ് ചെയ്താണ് വിപണിയില്‍ അവതരിപ്പിച്ചത്.

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷനോടുകൂടിയ 155cc, ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-വാല്‍വ് സിംഗിള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ചുള്ള ആറ്-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എന്‍ജിന്‍ 18.1bhp ഉം 14.2Nm ഉം പുറപ്പെടുവിക്കുന്നു. സിറ്റി ഡ്രൈവിന് യോജിച്ച തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ നിയന്ത്രണവും ബൈക്കിനുണ്ട്.

തലകീഴായ ഫ്രണ്ട് ഫോര്‍ക്കുകളും ലിങ്ക്ഡ്-ടൈപ്പ് മോണോഷോക്കുമാണ് മറ്റു പ്രത്യേകതകള്‍. പതിനേഴു ഇഞ്ച് വീല്‍ ബേസോടെ അവതരിപ്പിച്ച ഈ മോഡല്‍ മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ, എന്നിങ്ങനെ നാല് പെയിന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. വലിയ വലുപ്പവും ഭാരവും ഇല്ലാതെ റെട്രോ അപ്പീല്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് ചേര്‍ന്ന മോഡലാണിത്.

Yamaha XSR155 Launched at Rs. 1.50 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

വൈറലായ 'ബേബ്‌സ്', ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചി; എക്‌സ് തേടിയ നീല സാരിക്കാരി; 37-ാം വയസില്‍ 'നാഷണല്‍ ക്രഷ്' ആയി ഗിരിജ

ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍, കരുത്തുറ്റ ബാറ്ററി, റിവേഴ്‌സ് മോഡ്; വരുന്നു യമഹയുടെ രണ്ടു ഇലക്ട്രിക് സ്‌കൂട്ടറുകള്‍

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

മുഹമ്മ, പാതിരാമണല്‍, കുമരകം... ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

SCROLL FOR NEXT