Business

11-ാം വര്‍ഷവും മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും ധനികന്‍, സമ്പാദ്യം 4730 കോടി ഡോളര്‍; മലയാളികളില്‍ എം എ യൂസഫലി

തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 4730 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്നു ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും മുകേഷാണ്. റിലയന്‍സ് ജിയോയുടെ വിജയത്തിനിടെ 930 കോടി ഡോളറാണ് ചുരുങ്ങിയകാലത്തിനുളളില്‍ മുകേഷ് അംബാനി അധികമായി സമ്പാദിച്ചത്.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി രണ്ടാംസ്ഥാനം നിലനിര്‍ത്തി. 200 കോടി ഡോളറിന്റെ അധിക വരുമാനത്തോടെ സമ്പാദ്യം 2100 കോടി ഡോളറാക്കി അസിം പ്രേംജി ഉയര്‍ത്തി. ആര്‍സലര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 180 കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്ത മിത്തല്‍, സമ്പാദ്യം 1830 കോടി ഡോളറാക്കി ഉയര്‍ത്തി. 1800 കോടി ഡോളറുമായി ഹിന്ദുജ സഹോദരന്മാര്‍ നാലാമതും 1570 കോടി ഡോളറുമായി പല്ലോന്‍ജി മിസ്ത്രി അഞ്ചാമതുമാണ്. എച്ച്‌സിഎല്‍ കമ്പനിയുടെ ശിവ് നാടാര്‍, ഗോദ്‌റെജ് കുടുംബം, ദിലീപ് സാങ്‌വി, കുമാര്‍ ബിര്‍ള, ഗൗദം അദാനി എന്നിവരാണ് ആദ്യ പത്തുപേരുടെ പട്ടികയില്‍  ഇടംപിടിച്ച മറ്റു ധനികര്‍.

പ്രവാസി വ്യവസായി എം.എ.യൂസഫലിയാണു മിഡില്‍ ഈസ്റ്റിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. ഏറ്റവും ധനികനായ മലയാളിയും ഇദ്ദേഹമാണ്. 26-ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പാദ്യം 475 കോടി ഡോളറാണ്. 390 കോടി ഡോളറുമായി 33-ാം സ്ഥാനത്തുളള രവി പിളളയാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി 68-ാം സ്ഥാനത്താണ്. 244 കോടി ഡോളറാണ് അനില്‍ അംബാനിയുടെ സമ്പാദ്യം.100 ഇന്ത്യന്‍ ധനികരുടെ പട്ടികയാണു ഫോബ്‌സ് പുറത്തിറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു