Business

19990 രൂപയുടെ 32 ഇഞ്ച് മൈക്രോമാക്‌സ് ടിവിക്ക് 10,499, ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്‌ക്കൗണ്ട്; വര്‍ഷാന്ത്യ കാര്‍ണിവലുമായി ഫ്‌ലിപ്പ് കാര്‍ട്ട്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വര്‍ഷാന്ത്യ ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ ഫ്‌ലിപ്പ് കാര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വര്‍ഷാന്ത്യ ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ ഫ്‌ലിപ്പ് കാര്‍ട്ട് രംഗത്ത്. ടിവി ഉള്‍പ്പെടെയുളള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബര്‍ 31 വരെയാണ് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന ആനുകൂല്യം ലഭിക്കുക. 

വില്‍പ്പനയുടെ ഭാഗമായി രണ്ടുമണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഫ്‌ലാഷ് സെയില്‍സും കമ്പനി ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിമുതല്‍ രണ്ടുമണിവരെയാണ് ഈ പ്രത്യേക സൗകര്യം. ആന്‍ഡ്രോയിഡ് ടിവി വാങ്ങുന്നവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറായി 28000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

32 ഇഞ്ച് വരുന്ന മൈക്രോമാക്‌സ് ടിവി 10499 രൂപയ്ക്ക് ലഭിക്കും. 19990 രൂപ യഥാര്‍ത്ഥ വില വരുന്ന  ടിവിയാണ് ഇത്രയും വിലക്കുറച്ച് ലഭിക്കുന്നത്. സമാനമായ ഓഫര്‍ വിയു, പോലുളള കമ്പനികളുടെ ടിവികള്‍ക്കും ലഭിക്കും. ടിവിക്ക് പുറമേ വാഷിങ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സ്, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കും ഇളവുകള്‍ ലഭിക്കും. 

ഉല്‍പ്പനങ്ങള്‍ വാങ്ങുന്നതിന് ഇഎംഐ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. 12 മാസം വരെ ഒരു പലിശരഹിത വായ്പയാണ് അനുവദിക്കുന്നത്. എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം