ക്രാങ്ക് റേഡിയോ,ലൈഫ്സ്‌ട്രോ എക്‌സ്
Business

യുദ്ധസാഹചര്യങ്ങളില്‍ ഉറപ്പായും കരുതേണ്ടവ; ക്രാങ്ക് റേഡിയോ മുതല്‍ ലൈഫ്സ്‌ട്രോ വരെ

അത്യാവശ്യ ഘട്ടങ്ങളില്‍ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന ഡിവൈസുകള്‍ ഏതൊക്കെയെന്ന് നോക്കാം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അത്യവശ്യം കൈയ്യില്‍ കരുതേണ്ട ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. അത്യാവശ്യ ഘട്ടങ്ങളില്‍ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന അഞ്ച് ഡിവൈസുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ, ക്രാങ്ക് റേഡിയോ

യുദ്ധ സാഹചര്യത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളോ ഇന്റര്‍നെറ്റോ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയോ ക്രാങ്ക് റേഡിയോയോ ഉപയോഗിക്കാം. സോളാര്‍ ചാര്‍ജിങ്ങ് ചെയ്യാവുന്നതോ, ഫ്‌ലാഷ് ലൈറ്റ് പ്രവര്‍ത്തിക്കുന്നതോ, യുഎസ്ബി സപ്പോര്‍ട്ട് ചെയ്യുന്നയോ ആണെങ്കില്‍ നല്ലതാകും.

സോളാര്‍ പവര്‍ ബാങ്ക്, ചാര്‍ജറുകള്‍

ആക്രമണങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ വൈദ്യുതി മുടക്കം സാധാരണമാണ്. ഉയര്‍ന്ന ചാര്‍ജിങ് ശേഷിയുള്ള പവര്‍ ബാങ്ക് കൈവശമുള്ളത് പ്രയോജനം ചെയ്യും. ഫോണ്‍ ചര്‍ജ് ചെയ്യുന്നതിനും റേഡിയോ, ടോര്‍ച്ച്, എന്നിവ ചാര്‍ജ് ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്താം. ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറും മര്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട് ഉളളവയുമായ പവര്‍ബാങ്കുകള്‍ ഇതിനായി തെരഞ്ഞെടുക്കുക.

പോര്‍ട്ടബിള്‍ വാട്ടര്‍ പ്യൂരിഫയര്‍ അല്ലെങ്കില്‍ ലൈഫ്സ്‌ട്രോ

അടിയന്തര ഘട്ടങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതിനായി പോര്‍ട്ടബിള്‍ വാട്ടര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ യുവി അധിഷ്ഠിതമായ പ്യൂരിഫയര്‍ ഉപയോഗിക്കുക. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും

എല്‍ഇഡി എമര്‍ജന്‍സി ലൈറ്റുകളും ഹെഡ് ലാമ്പുകളും

ബോംബിങ്, അടിയന്തിര സാഹചര്യങ്ങള്‍, അല്ലെങ്കില്‍ കര്‍ഫ്യൂ സമയത്ത് ദീര്‍ഘനേരം വൈദ്യുതി മുടക്കം സംഭവിക്കാം. റീചാര്‍ജ് ചെയ്യാവുന്ന എല്‍ഇഡി ലൈറ്റുകള്‍ അല്ലെങ്കില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ ലാമ്പുകള്‍ കൈവശമുള്ളത് ഇരുട്ടുള്ള ഇടങ്ങളില്‍ സഹായിക്കും.

എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ്

ഡിജിറ്റല്‍ തെര്‍മോമീറ്ററും ഓക്സിമീറ്ററും അടങ്ങുന്ന എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ് അടിയന്തിര സാഹചര്യങ്ങളില്‍ ഏറെ പ്രയോജനകരമാണ്. ആന്റിസെപ്റ്റിക്സ്, ബാന്‍ഡേജുകള്‍, മരുന്നുകള്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, പള്‍സ് ഓക്സിമീറ്റര്‍ പോലുള്ള ഗാഡ്ജെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നവ എമര്‍ജന്‍സി കിറ്റില്‍ കരുതാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT