നിസാന്‍ മാഗ്‌നൈറ്റ്  image credit: NISSAN
Business

പുതുതലമുറ കിയ കാര്‍ണിവല്‍ മുതല്‍ മാഗ്‌നൈറ്റ് ഫെയ്‌സ് ലിഫ്റ്റ് വരെ; ഇതാ ഒക്ടോബറില്‍ ഇറങ്ങുന്ന അഞ്ച് കാര്‍ മോഡലുകള്‍

വിവിധ സെഗ്മെന്റില്‍ നിരവധി വാഹനങ്ങളാണ് ഒക്ടോബറില്‍ ലോഞ്ചിനായി തയ്യാറെടുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒക്ടോബറില്‍ ഉണ്ടാവാന്‍ ഇടയുള്ള വലിയ തിരക്ക് മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പിലാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല. വിവിധ സെഗ്മെന്റില്‍ നിരവധി വാഹനങ്ങളാണ് ഒക്ടോബറില്‍ ലോഞ്ചിനായി തയ്യാറെടുക്കുന്നത്. ഇതില്‍ എസ് യുവി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ വരും. ഒക്ടോബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന അഞ്ചു പുതിയ വാഹനങ്ങള്‍ പരിചയപ്പെടാം.

കിയ കാര്‍ണിവല്‍

കിയ കാര്‍ണിവല്‍

പുതുതലമുറ കിയ കാര്‍ണിവല്‍ ഒക്ടോബര്‍ 3 ന് പുറത്തിറങ്ങും. പുതുക്കിയ മോഡലില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 193PS പവറും 441Nm ടോര്‍ക്കും പുറപ്പെടുവിക്കും. 2+2+3 സീറ്റിംഗ് ലേഔട്ടോടെ 7 സീറ്റര്‍ കോണ്‍ഫിഗറേഷനുമായി ഇത് വരാം.

കിയ EV9

കിയ EV9

ഒക്ടോബര്‍ 3 ന് തന്നെ, എസ്യുവിയായ EV9 അവതരിപ്പിക്കാനും കിയയ്ക്ക് പദ്ധതിയുണ്ട്. ഒരു കോടി രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കുന്ന, EV9 സിബിയു റൂട്ട് വഴി ഇറക്കുമതി ചെയ്യാനാണ് സാധ്യത. ഹ്യുണ്ടായ്-കിയ ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാവാം ഇറക്കുമതി.

നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ് ലിഫ്റ്റ്

നിസാന്‍ മാഗ്‌നൈറ്റ്

നിസാന്‍ അതിന്റെ കോംപാക്റ്റ് എസ്യുവിയായ മാഗ്നൈറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഒക്ടോബര്‍ 4ന് പുറത്തിറക്കും. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, പുതിയ ഹെഡ്ലാമ്പുകള്‍, പുതുക്കിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അപ്ഗ്രേഡുകളോടെയായിരിക്കും ഫെയ്‌സ് ലിഫ്റ്റ് വരിക. ബമ്പര്‍, അലോയ് വീലുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിവയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

BYD eMax 7

BYD eMax 7

e6 MPV യുടെ മുഖം മിനുക്കിയ പതിപ്പായ eMax 7 ഒക്ടോബര്‍ 8 ന് BYD അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഷ്വല്‍ അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും അനുസരിച്ച് വാഹനം വാണിജ്യ, പാസഞ്ചര്‍ സെഗ്മെന്റുകള്‍ക്കായി പരിഗണിക്കാം. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്ക് കമ്പനി 51,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

2024 മെഴ്‌സിഡസ് ബെന്‍സ് E-Class LWB

മെഴ്‌സിഡസ് ബെന്‍സ് E-Class

ഇ-ക്ലാസ് ലോംഗ് വീല്‍ബേസ് (LWB) 2024 പതിപ്പ് മെഴ്സിഡസ് ബെന്‍സ് ഒക്ടോബര്‍ 9ന് അവതരിപ്പിക്കും. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ വാഹനം ആറാം തലമുറ മോഡല്‍ E 200, E 220d എന്നി രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞ് ഉടന്‍ തന്നെ ഡെലിവറി പ്രതീക്ഷിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT