ksfe scheme ചിത്രം: ഫെയ്സ്ബുക്ക്
Business

കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍; കെഎസ്എഫ്ഇ ചിട്ടിയില്‍ പണം വളരുന്നത് എങ്ങനെ?

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ നിക്ഷേപിക്കുന്ന പണത്തിന് 100 ശതമാനവും സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ നിക്ഷേപിക്കുന്ന പണത്തിന് 100 ശതമാനവും സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. കൂടെയുള്ള മറ്റുള്ളവര്‍ അടവ് മുടക്കിയാല്‍ പോലും നിക്ഷേപം പൂര്‍ണമായി സുരക്ഷിതമാണ് എന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.

ആര്‍ബിഐ പരിരക്ഷയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പോലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളു. എന്നാല്‍ കെഎസ്എഫ്ഇയില്‍ ഇടുന്ന ഓരോ രൂപയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ പരിരക്ഷയുണ്ട്. ചിട്ടി എന്നു കേള്‍ക്കുമ്പോള്‍ അത് മുടങ്ങാനുള്ള സാധ്യതയില്ലേ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ചിട്ടിയില്‍ ചേര്‍ന്ന ആരെങ്കിലും പണം അടയ്ക്കാതിരുന്നാല്‍, ആ ബാധ്യത കെഎസ്എഫ്ഇ ഏറ്റെടുക്കും. വരിക്കാര്‍ക്ക് കിട്ടേണ്ട പണം കൃത്യസമയത്ത് സ്ഥാപനം നല്‍കും.

ഒരു ചിട്ടി തുടങ്ങുന്നതിന് മുമ്പ്, ആ ചിട്ടിയുടെ ആകെ തുകയ്ക്ക് (ചിട്ടി സല) തുല്യമായ തുക കെഎസ്എഫ്ഇ ഒരു പൊതുമേഖലാ ബാങ്കിലോ, സര്‍ക്കാര്‍ ട്രഷറിയിലോ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുന്നുണ്ട്. ഈ തുക ചിട്ടി രജിസ്ട്രാറുടെ പേരില്‍ പണയം വെക്കുകയാണ് ചെയ്യുന്നത്. ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ രജിസ്ട്രാര്‍ ചിട്ടി തുടങ്ങാനുള്ള ഔദ്യോഗിക അനുമതി നല്‍കൂ.

ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്കായി കടുത്ത ജാമ്യവ്യവസ്ഥകളും ഉണ്ട്. ഇത് ചിട്ടി കിട്ടിയവര്‍ തിരിച്ചടവ് മുടക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ചിട്ടി വിളിച്ചെടുക്കുന്നവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്, ഭൂമി, സ്വര്‍ണ്ണം തുടങ്ങിയ ശക്തമായ ജാമ്യങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇത് വഴി കുടിശിക വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ചിട്ടി പണം വളരുന്നത് എങ്ങനെ?

ചിട്ടി ലേലം വിളികള്‍ ആണ് പണം വളര്‍ത്തുന്ന തന്ത്രം. ലേലം കൊഴുക്കുമ്പോള്‍ നേട്ടവും വലുതാകും. ഏറ്റവും കുറഞ്ഞ തുക വിളിക്കുന്ന ആള്‍ക്കാകും സാധാരണ ചിട്ടി ലഭിക്കുക. ഇവിടെയുണ്ടാകുന്ന കിഴിവ് മറ്റ് എല്ലാ അംഗങ്ങള്‍ക്കും വീതിച്ചു നല്‍കും. ഈ ഡിവിഡന്റ് മോഡലാണ് ചിട്ടിയുടെ ആകര്‍ഷണം. ഇത് കാരണം ചിട്ടിയുടെ യഥാര്‍ത്ഥ തുകയേക്കാള്‍ വളരെ കുറഞ്ഞ പണം മാത്രം മാസത്തവണയായി അടച്ചാല്‍ മതിയാകും.

ചിട്ടി നേരത്തെ വിളിച്ച് ആ തുക കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കാനും അവസരമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിപണികളിലെ ഏറ്റവും മികച്ച പലിശയും കെഎസ്എഫ്ഇ നല്‍കാറുണ്ട്. ഇങ്ങനെ നിക്ഷേപം നടത്തുന്നവര്‍ക്ക് മറ്റു ജാമ്യങ്ങളുടെ ആവശ്യവുമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ എഫ്ഡി പലിശ ചിട്ടിയുടെ ബാക്കി തവണകള്‍ക്കായി ഒരു പരിധി വരെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. കെഎസ്എഫ്ഇ ചിട്ടികള്‍ ഒരേസമയം സമ്പാദ്യവും, ആവശ്യാനുസരണം ഉപയോഗിക്കാവുന്ന വായ്പ ഓപ്ഷനുമാണ്.

അനാവശ്യമായി ആദ്യ മാസങ്ങളില്‍ തന്നെ വലിയ കിഴിവില്‍ ചിട്ടി വിളിച്ചെടുക്കുന്നത് നഷ്ടം വരുത്തിയേക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിളിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കാലാവധി തീരുന്നതുവരെ കാത്തിരിക്കുന്നത് വലിയ നേട്ടമായേക്കും. മാസത്തവണകള്‍ മുടങ്ങിയാല്‍ ആ മാസത്തെ ലാഭവിഹിതം നഷ്ടപ്പെടുകയും പിഴപ്പലിശ നല്‍കേണ്ടി വരികയും ചെയ്യുമെന്ന കാര്യം ഓര്‍ക്കേണ്ടതുമാണ്.

A robust investment option; How does money grow in KSFE chit?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

'ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഇവിടെയാണ് വിസ്മയയോട് ബഹുമാനം'; ഉര്‍വശിക്കെതിരെ ഭാഗ്യലക്ഷ്മി

10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !

1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; കാര്‍ണിവല്‍ ഹൈബ്രിഡ് പതിപ്പ് പ്രഖ്യാപിച്ച് കിയ, ഫീച്ചറുകള്‍

'ബുംറയുടെ കാര്യത്തിൽ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടു'