Aadhaar App  ANI
Business

ഇ-മെയില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം, ഫീച്ചറുമായി ആധാര്‍ അപ്പ്; സേവനം ആറുമാസം സൗജന്യം, അറിയേണ്ടതെല്ലാം

ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്‌ഡേറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് യുഐഡിഎഐ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്‌ഡേറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ആധാര്‍ കാര്‍ഡില്‍ ഇ-മെയില്‍ ഐഡി ചേര്‍ക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ആറുമാസം വരെ സേവനം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.

ആധാര്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നതോടെ, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡിലെ ഇ-മെയില്‍ ഐഡി സൗജന്യമായി പുതുക്കുന്നതിനായി ഇനി മുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല. 'ഇത് ആധാര്‍ ആപ്പ് വഴി മാത്രം ലഭ്യമാകുന്ന ഒരു സൗജന്യ സേവനമാണ്. ജൂലൈ 1 മുതല്‍ ആറ് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകുന്ന ഈ സംവിധാനം, പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൃത്യതയോടെ അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കും,'- ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ പുതിയ സേവനം ആധാര്‍ ആപ്പില്‍ ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ, 2.5 ലക്ഷത്തിലധികം ആളുകള്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് തങ്ങളുടെ ഇ-മെയില്‍ വിലാസം പുതുക്കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ആധാര്‍ ആപ്പ് ആന്‍ഡ്രോയിഡ് (Android), ആപ്പിള്‍ ഐഒഎസ് (Apple iOS) പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.

ഇ-മെയില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി, ഓരോ തവണ ആധാര്‍ ഓതന്റിക്കേഷന്‍ നടത്തുമ്പോഴും ഉപഭോക്താക്കള്‍ക്ക് തത്സമയ ഇ-മെയില്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ സഹായിക്കും. ജനങ്ങളുടെ സൗകര്യാര്‍ഥം പുതിയ ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ പുതുക്കല്‍, വിലാസം മാറ്റല്‍ തുടങ്ങിയ ഒന്നിലധികം സേവനങ്ങളും നേരിട്ട് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നുണ്ട്.

ഇതുവരെ നാലു കോടി ആളുകള്‍ ആധാര്‍ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ പുതുക്കിയിട്ടുണ്ട്. ഏകദേശം 10 ലക്ഷം ഉപഭോക്താക്കള്‍ അഡ്രസ് മാറുന്നതിനായി ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.

Aadhaar App Launches Email Update Feature, Service To Be Free For 6 Months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

ദുൽഖർ സൽമാൻറെ പുതിയ ചിത്രം; നായികയായി പൂജ ഹെഗ്‌ഡെ; പേരും ഫസ്റ്റ് ലുക്കും നാളെ

'വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും'; തുറന്നടിച്ച് രേണു

അപൂർവ മാണിക്യം കണ്ടെത്തിയത് 3 മാസം കൊണ്ട്, 256 മണിക്കൂർ നീണ്ട നിർമാണം; പ്രിയതമക്കായി ആമിർ ഒരുക്കിയ വിവാഹമോതിരം ഇതാണ്

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി, അന്വേഷണം