Aadhaar PVC card  പ്രതീകാത്മക ചിത്രം
Business

ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു; അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യം

ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്.

2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്.

ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ് ആധാര്‍ പിവിസി കാര്‍ഡ് വരുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രൂപത്തില്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് സമാനമാണ്. കൂടാതെ പേപ്പര്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടുതല്‍ സുരക്ഷാ സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ഡ് കൊണ്ടു നടക്കാന്‍ എളുപ്പമാണ്.

Aadhaar PVC card fees increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'വിശ്വഗുരു' എന്ന് അവകാശവാദം, ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

SCROLL FOR NEXT