ഗൗതം അദാനി എക്സ്
Business

റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് തിരിച്ചടി; അമേരിക്കയുടെ ഉപരോധമുള്ള ടാങ്കര്‍കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അദാനി

റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേക്കെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കര്‍കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളിലും വിലക്ക്. അദാനി പോര്‍ട്ടിന്റെ നീക്കം ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേക്കെത്തുന്നത്. ഉപരോധം വന്നതിനുശേഷം രജിസ്‌ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകള്‍ വഴിയും റഷ്യന്‍ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്. പഞ്ചാബിലെ ഭട്ടിന്‍ഡയിലുള്ള എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപരോധം കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ ഈ കപ്പലുകള്‍ അടുപ്പിക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ല. അദാനിഗ്രൂപ്പിനെതിരേ അമേരിക്കയില്‍ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് അദാനി പോര്‍ട്‌സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.

Adani Ports bans tankers sanctioned by US, UK, and EU, potentially affecting Russian oil supply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT