Nvidia CEO Jensen Huang  ഫയൽ
Business

'എല്ലാവരും പ്രോഗ്രാമര്‍'; അഞ്ചുവര്‍ഷത്തിനിടെ എഐ നിരവധി കോടീശ്വരന്മാരെ സൃഷ്ടിക്കും; എന്‍വിഡിയ സിഇഒ

അഞ്ചുവര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരവധി കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്ന് ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അഞ്ചുവര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരവധി കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്ന് ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്. എഐയെ എക്കാലത്തെയും മികച്ച ടെക്‌നോളജി ഇക്വലൈസര്‍ എന്ന് വിശേഷിപ്പിച്ച ജെന്‍സണ്‍ ഹുവാങ് എഐയുടെ യുഗത്തില്‍ എല്ലാവരും പ്രോഗ്രാമറാണെന്നും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ചമത്ത് പാലിഹാപിടിയ സംഘടിപ്പിച്ച ഓള്‍-ഇന്‍ പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹുവാങ്.

സി++, പൈത്തണ്‍ പോലുള്ള കോഡിംഗ് ഭാഷകള്‍ മങ്ങിപ്പോയെന്നും ആളുകള്‍ ഇപ്പോള്‍ എഐയോട് സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരും ഇപ്പോള്‍ ഒരു കലാകാരനാണ് എല്ലാവരും ഇപ്പോള്‍ ഒരു എഴുത്തുകാരനാണ്. എന്റെ കാര്യത്തില്‍ എഐ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റുള്ളവര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വളര്‍ച്ചയും തൊഴിലവസരങ്ങളും ഒരുമിച്ച് പോകുന്നതിനും ചാലകശക്തിയാകുന്നു. എഐ എക്കാലത്തെയും മികച്ച ടെക്‌നോളജി ഇക്വലൈസര്‍ ആണ്'- ജെന്‍സണ്‍ ഹുവാങ് തുടര്‍ന്നു.

20 വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എഐ കൂടുതല്‍ കോടീശ്വരന്മാരെ സൃഷ്ടിക്കും. എഐ ഉപയോഗിക്കാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാവും. എഐ കുറിച്ച് അറിവുള്ളവര്‍ക്ക് പകരം ജോലി ലഭിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മള്‍ വേണ്ടത്ര വേഗത്തില്‍ നീങ്ങുന്നില്ലെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

ഭാവിയില്‍, ഓരോ രാജ്യവും രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഹുവാങ് പ്രവചിച്ചു. ഒന്ന് ഭൗതികവും മറ്റൊന്ന് ഡിജിറ്റലും. ഉദാഹരണമായി ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക്കല്‍ കമ്പനിയായ ടെസ്ലയെ ചൂണ്ടിക്കാട്ടി. 'ടെസ്ല ഒരു ഫാക്ടറിയില്‍ കാറുകള്‍ നിര്‍മ്മിക്കുന്നു, മറ്റൊന്നില്‍, അത് അവയെ ശക്തിപ്പെടുത്തുന്ന എഐ നിര്‍മ്മിക്കുന്നു'- ഹുവാങ് ഓര്‍മ്മിപ്പിച്ചു.

‘AI will create more millionaires in 5 years’: Jensen Huang

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

SCROLL FOR NEXT