Air India chief executive officer Campbell Wilson  FILE
Business

എയര്‍ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ രാജിവെച്ചു; കാരണം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടമോ?

പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ രാജിവെച്ചു. നാല് വര്‍ഷം മുമ്പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചത്ര വേഗത്തിലാകാത്തതും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വില്‍സന്റെ രാജി കഴിഞ്ഞയാഴ്ച എയര്‍ലൈന്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു.

പുതിയൊരാളെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ പിന്‍ഗാമിയെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ 2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയ്ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. 1953ല്‍ ദേശസാല്‍ക്കരിക്കപ്പെട്ടത്് മുതല്‍ 2022ല്‍ ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നത് വരെ പൊതുമേഖലാ സ്ഥാപനമായിരുന്നു എയര്‍ ഇന്ത്യ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തികമായി അത്ര നല്ല നിലയിലല്ല എയര്‍ഇന്ത്യ.

കോവിഡ് മൂലം വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ പഴയ വിമാനങ്ങളുടെ നവീകരണത്തെയും പുതിയവ വാങ്ങുന്നതിനെയും ബാധിച്ചു. കൂടാതെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ കാരണം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നത് ചെലവും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സും രാജിവെച്ചിരുന്നു. ഇന്‍ഡിഗോ ഇതിനോടകം തന്നെ പുതിയ സിഇഒയെ നിശ്ചയിച്ചു കഴിഞ്ഞു.

Air India CEO Campbell Wilson resigns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT