പ്രതീകാത്മക ചിത്രം 
Business

എയര്‍ഇന്ത്യ ടാറ്റ സണ്‍സിന്, കൈമാറ്റം 18,000 കോടിക്ക് 

 ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക മുന്നോട്ടുവെച്ച ടാറ്റ സണ്‍സ് വിജയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

18000 കോടി രൂപയ്ക്കാണ് എയര്‍ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറുന്നത്. ഡിസംബറോടെ ഇടപാട് പൂര്‍ത്തിയാകുമെന്ന്് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്. 

അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. 

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !