തൊഴിലാളികളെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി മൊത്തം 13,552 കോടി രൂപയുടെ ചെലവ് ആണ് പ്രതീക്ഷിക്കുന്നത് പ്രതീകാത്മക ചിത്രം
Business

ഇലക്ട്രിക് വാഹനരംഗത്ത് വരുന്നത് വന്‍തൊഴിലവസരങ്ങള്‍, 2030ഓടേ രണ്ടുലക്ഷം പേര്‍ വേണ്ടിവരും: റിപ്പോര്‍ട്ട്

2030 ഓടേ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2030 ഓടേ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 2030 ഓടേ മൊത്തം വാഹനങ്ങളില്‍ 30 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് യാഥാര്‍ഥ്യമാക്കാന്‍ രണ്ടു ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ആവശ്യമായി വരുമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ടില്‍ പറയുന്നത്.

തൊഴിലാളികളെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി മൊത്തം 13,552 കോടി രൂപയുടെ ചെലവ് ആണ് പ്രതീക്ഷിക്കുന്നത്. 'ഞങ്ങള്‍ മുന്നോട്ട് നോക്കുമ്പോള്‍, വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പരിമിതികളിലൊന്ന് വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ അഭാവമാണ്,'- സിയാം പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നമ്മുടെ വാഹന വ്യവസായത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായമാക്കുന്നതിന് നമ്മുടെ തൊഴിലാളികളെ പുതിയ കഴിവുകള്‍ കൊണ്ട് സജ്ജരാക്കേണ്ടത് അടിയന്തിര ആവശ്യമാണ്. 2030 ഓടേ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് പ്രത്യേക വൈദഗ്ധ്യമുള്ള ഒന്നോ രണ്ടോ ലക്ഷം ആളുകളെ ഇന്ത്യയ്ക്ക് ആവശ്യമായി വരും'- സിയാം വൈസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT