പ്രതീകാത്മക ചിത്രം 
Business

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നില്‍; പുതിയ കണക്കുകള്‍

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നില്‍; പുതിയ കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു. കോവിഡ് പിടിമുറുക്കിയ പോയ സാമ്പത്തിക വര്‍ഷം ഒന്‍പതു ശമതാനം വര്‍ധനയാണ് ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ ഉണ്ടായത്.

2020-21 വര്‍ഷത്തെ കണക്ക് അനുസരിച്ച് 2227 ഡോളറാണ് ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം. 2019-20ല്‍ ഇത് 2064 ഡോളര്‍ ആയിരുന്നു. 2020-21ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 1947 ഡോളര്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ ലോകബാങ്ക് സാമ്പത്തിക അവലോകത്തില്‍ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടാവുന്ന ഈ മാറ്റം പ്രവചിച്ചിരുന്നു. ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം ഇ്ന്ത്യയെ അധികരിക്കും എന്നായിരുന്നു ലോകബാങ്ക് പ്രവചനം. 

അതേസമയം ബംഗ്ലദേശ് വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ മറികടന്നുവെന്നത് സാങ്കേതികം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ക്രയശേഷിയുടെ കാര്യത്തില്‍ മഹാമാരിക്കാലത്തു പോലും ഇന്ത്യ ഏറെ മുന്നിലാണെന്നും ഇത് അങ്ങനെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ; പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ പാർലമെന്റിലേക്ക്

കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തം; രാഷ്ട്രീയ പകപോക്കലെന്ന് സജി ചെറിയാൻ

'പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു'; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

ഹിറ്റ്മാന്റെ ക്രിക്കറ്റ് കരിയറിന് തിരശ്ശീല വീഴുന്നു? ലോര്‍ഡ്‌സിലെ ഏകദിനം അവസാനത്തേതെന്ന് സൂചന

ഡ്രോൺ പറത്തി കാർഷിക വിപ്ലവം സൃഷ്ടിച്ച് കാസർകോട്ടെ 'ഡ്രോൺ ദീദിമാർ'; കൂട്ടായി 'ആൻഡ്രോയിഡ് കുഞ്ഞപ്പൻമാരും'