Bank Holidays പ്രതീകാത്മക ചിത്രം
Business

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധി

ചില സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് മെയ് 27നാണ് അവധി നല്‍കിയിരിക്കുന്നത്. മറ്റ് ഇടങ്ങളില്‍ മെയ് 28നും അവധിയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ നോഗേഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതോടെയാണ് ഈ അവധികള്‍ വന്നത്.

കലണ്ടര്‍ പ്രകാരം 27നായിരുന്നു പെരുന്നാള്‍ അവധി. എന്നാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഇത് പ്രകാരമാണ് ചില സംസ്ഥാനങ്ങള്‍ 27നും 28നും പൊതുഅവധി പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് മെയ് 27നാണ് അവധി നല്‍കിയിരിക്കുന്നത്. മറ്റ് ഇടങ്ങളില്‍ മെയ് 28നും അവധിയാണ്.

ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ 27, 28 തീയതികളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

Banks are closed today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളാടി മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മ്മാണ കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു

അതിർത്തികളിൽ 'കോംപിങ് ഓപ്പറേഷൻ'; 159 വാറന്റ് പ്രതികൾ പിടിയിൽ, 606 ക്രിമിനല്‍ കേസുകള്‍

കുടുംബവഴക്ക്; ആലപ്പുഴയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും