CRUDE PRICE Representational Image
Business

എണ്ണവില അഞ്ചുമാസത്തെ ഉയര്‍ന്ന നിലയില്‍; 110 ഡോളര്‍ കടന്നു, ഇന്ധനവില കൂടുമോ?

ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തിയതോടെയാണ് സമീപകാലത്തെ പുതിയ ഉയരം കുറിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. സൗദി അറേബ്യയുടെ ഊര്‍ജ്ജ, വിമാനത്താവള, സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യെമനിലെ ഇറാന്‍ അനുകൂല ഹൂതികള്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ കടുപ്പിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് അനുവദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റഷ്യന്‍ എണ്ണ കൂടുതലായി ആഗോള വിപണിയില്‍ എത്താന്‍ സഹായിക്കുകയും അതുവഴി എണ്ണ ലഭ്യതയിലെ കുറവ് നികത്തി എണ്ണവില കുറയാന്‍ ഇടയാക്കുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്.

Brent crude near five-month high, above 110 dollar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമത്

ഇൻകം ടാക്സിൽ കായിക താരങ്ങൾക്ക് അവസരം; 119 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത

വീണാ ജോർജിനെതിരായ വധശ്രമക്കേസ് : ആയുധം ഉപയോഗിച്ചെന്ന് മൊഴി നൽകിയത് മുൻ മന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് ഗൺമാൻ

മഴ... ബോളണ്ട് പേസ്! 'നടു' ഒടിഞ്ഞ് പ്രോട്ടീസ്; ബവുമയുടെ പോരാട്ടം...

ട്രെയിനിറങ്ങി നേരെ പലചരക്ക് വാങ്ങാം; കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പലചരക്ക് കടകളും സൂപ്പർമാർക്കറ്റുകളും വരുന്നു