ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച 3.1 ശതമാനമാണ് ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 116 ഡോളറിന് മുകളിലാണ്. ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡ് വില.
ഈയാഴ്ച മൊത്തം പരിശോധിച്ചാല്‍ എണ്ണവിലയില്‍ 6.2 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ സൗദി അറേബ്യയ്‌ക്കെതിരായ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണവും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ ഷെയ്ബ് എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇന്ധനവില വര്‍ധിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നവംബറില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates