BSNL ഫയൽ
Business

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 50 എംബിപിഎസ് ബ്രോഡ്ബാന്‍ഡ് പ്ലാനിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്.

ബിഎസ്എന്‍എല്ലിന്റെ പുതിയ സ്പാര്‍ക്ക് ഫൈബര്‍ പ്ലാന്‍ അനുസരിച്ച് അതിന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 399 രൂപയ്ക്ക് 50 എംബിപിഎസില്‍ 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അതിവേഗ ഇന്റര്‍നെറ്റിനൊപ്പം, വരിക്കാര്‍ക്ക് പരിധിയില്ലാത്ത വോയ്സ് കോളിങ് ആനുകൂല്യവും ലഭിക്കും.എന്നാല്‍ ഈ പ്ലാനില്‍ ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഓഫറിന് ആദ്യത്തെ 12 മാസത്തേക്ക് മാത്രമേ സാധുതയുള്ളൂ. 13-ാം മാസം മുതല്‍, ഇതേ പ്ലാനിന് ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 449 രൂപ ഈടാക്കും. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഓഫറിന് പുറമേ, തിരഞ്ഞെടുത്ത മൊബൈല്‍ റീചാര്‍ജ് പ്ലാനുകളില്‍ 0.5 ജിബി അധിക ഡാറ്റയും നല്‍കുന്നു. ക്രിസ്മസ് ആഘോഷ വേളയിലാണ് ഈ ആനുകൂല്യം ആദ്യം അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ ഓഫര്‍ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. അധിക ഡാറ്റ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ അധിക തുകയൊന്നും നല്‍കേണ്ടതില്ല.

ഡാറ്റ വര്‍ധിപ്പിച്ച പ്ലാനുകള്‍

225 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2.5 ജിബിയില്‍ നിന്ന് 3 ജിബിയായി വര്‍ദ്ധിപ്പിച്ചു (30 ദിവസത്തെ വാലിഡിറ്റി)

347 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (50 ദിവസത്തെ വാലിഡിറ്റി)

485 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (72 ദിവസത്തെ വാലിഡിറ്റി)

2399 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (365 ദിവസത്തെ വാലിഡിറ്റി)

BSNL delights users, announces new offer with 3,300GB data at 50Mbps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ജുബൈല്‍ ബീച്ചില്‍

സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവ സഭാ കൂട്ടായ്മ

സ്വര്‍ണപ്പാളി മാറ്റിയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി, കരൂര്‍ ദുരന്തത്തില്‍ വിജയ് പ്രതിയാകാന്‍ സാധ്യത: ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്ര​ന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവ‍ർക്കും അപേക്ഷിക്കാം

SCROLL FOR NEXT