BSNL ഫയൽ
Business

100 ജിബി ഹൈ സ്പീഡ് ഡേറ്റ, 400ലധികം ലൈവ് ടിവി ചാനലുകള്‍; പുതുവത്സര പ്ലാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതുവത്സര പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതുവത്സര പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 2026 ജനുവരി 31 വരെയുള്ള പരിമിത സമയത്തേയ്ക്കുള്ള 251 രൂപയുടെ ഈ പ്ലാന്‍ അനുസരിച്ച് 100 ജിബി ഹൈ സ്പീഡ് ഡേറ്റയാണ് ലഭിക്കുക.

30 ദിവസത്തേയ്ക്കാണ് കാലാവധി. പരിധിയില്ലാത്ത വോയ്‌സ് കോള്‍ ആണ് മറ്റൊരു ഫീച്ചര്‍. ഏതൊരു സാധാരണ റീചാര്‍ജിനെയും ഒരു പൂര്‍ണ്ണ വിനോദമാക്കി മാറ്റാന്‍ ഈ പായ്ക്ക് സഹായിക്കുമെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. പ്രീമിയം ഓപ്ഷനുകള്‍ ഉള്‍പ്പെടെ 400-ലധികം ലൈവ് ടിവി ചാനലുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രധാന പ്രത്യേകത.

ലൈവ് ടിവിയ്ക്കൊപ്പം, ഉപയോക്താക്കള്‍ക്ക് സിനിമകള്‍, ഷോകള്‍, സ്പോര്‍ട്സ് എന്നിവ കാണാന്‍ കഴിയുന്ന 23 വിനോദ ആപ്പുകളിലേക്കുള്ള ആക്സസും ഇത് വാഗ്ദാനം ചെയ്യുന്നു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ് എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

BSNL New Year offer: Get 100GB data, live TV, OTT apps and other benefits for Rs 251

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സമ്മാനം 5ലക്ഷം രുപ; വരുന്നു 'സിഎം മെഗാ ക്വിസ്'

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തി 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി; സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എസ് ജയചന്ദ്രന്‍ നായര്‍ പ്രഥമ പുരസ്‌കാരം എന്‍ ആര്‍ എസ് ബാബുവിന്

താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

SCROLL FOR NEXT