BSNL ഫയൽ
Business

നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്‌വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു.

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍.

നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വോയ്‌സ് ഓവര്‍ വൈ-ഫൈ എങ്ങനെ പ്രവര്‍ത്തിക്കും?

മോശം മൊബൈല്‍ സിഗ്‌നലുകള്‍ ഉള്ള പ്രദേശങ്ങളില്‍ വൈഫൈ അല്ലെങ്കില്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് വോയ്സ് കോളുകള്‍ ചെയ്യാന്‍ VoWiFi സേവനം ഉപയോക്താക്കളെ അനുവദിക്കും. നെറ്റ്വര്‍ക്ക് കുറവുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഈ സേവനം ഏറെ ഗുണം ചെയ്യും.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് VoWiFi പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആവശ്യമാണ്. പുതിയ ആന്‍ഡ്രോയിഡ്, ഐഫോണ്‍ മോഡലുകളും ഇതിനകം ഓപ്ഷന്‍ ലഭ്യമാണ്. എല്ലാ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കും സേവനം സൗജന്യമാണ്. വൈഫൈ വഴി കോളുകള്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ അധിക നിരക്കുകളൊന്നും നല്‍കേണ്ടതില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

കൂർക്കംവലി നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?

താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബം​ഗ്ലാദേശ്, പകരം സ്കോട്ലൻഡ്

SCROLL FOR NEXT