178 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണോടെ ഓഹരി ഒന്നിന് 2000 രൂപയ്ക്ക് മുകളിലാണ് വില ഫയൽ/എക്സ്പ്രസ്
Business

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരിയില്‍ വന്‍കുതിപ്പ്, 178 ശതമാനം റിട്ടേണ്‍, 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കേരള കമ്പനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കേരള കമ്പനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി. 2024ല്‍ 178 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണോടെ ഓഹരി ഒന്നിന് 2000 രൂപയ്ക്ക് മുകളിലാണ് വില. കമ്പനിയുടെ നാലാംപാദ ഫലം പുറത്തുവരുന്നതോടെ കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

ഇന്നലെ 1890.20 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയാണ് ഇന്ന് 2000രൂപയും കടന്ന് മുന്നേറിയത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരികളില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 'വിദേശ ഓര്‍ഡര്‍' വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍ (ഹൈബ്രിഡ് SOV) രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി യൂറോപ്പില്‍ നിന്ന് ഒരു വലിയ ഓര്‍ഡര്‍ ലഭിച്ചതാണ് കമ്പനിയുടെ മുന്നേറ്റത്തിന് കാരണം. 500 കോടി മുതല്‍ 1,000 കോടി രൂപ വരെയുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. രണ്ടോ അതിലധികമോ വെസ്സലുകള്‍ നിര്‍മ്മിക്കാനാണ് ധാരണയായിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു