പാന്‍കാര്‍ഡ് 
Business

പാന്‍കാര്‍ഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പ; തട്ടിപ്പുകളെ തിരിച്ചറിയാം?

Author : സമകാലിക മലയാളം ഡെസ്ക്

വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങി വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മികച്ച ക്രെഡിറ്റ് സ്‌കോറുള്ളതിനാല്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന ധാരണയോടെ ബാങ്കിനെ സമീപിക്കുമ്പോഴാണ് നിങ്ങളുടെ പേരില്‍ അടച്ചുതീര്‍ക്കാത്ത ഒരു വായ്പയുണ്ടെന്ന് അറിയുക.

ഇത്തരത്തില്‍ രാജ്യത്ത് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുള്ള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുകയാണ്. പാന്‍കാര്‍ഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പകള്‍ എടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി. സ്വന്തം ആവശ്യത്തിനായി വായ്പ എടുക്കാന്‍ ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോഴായിരിക്കും തട്ടിപ്പിന് ഇരയായതായി അറിയുക.തട്ടിപ്പുകളെ തടയാന്‍ നിങ്ങളുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ അനാവശ്യമായി എവിടെയും പങ്കുവെയ്ക്കരുത്. സാധ്യമായ ഇടങ്ങളില്‍ മാസ്‌ക് ചെയ്ത ആധാര്‍ ഉപയോഗിക്കുക. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക.

വായ്പ തട്ടിപ്പുകളെ തിരിച്ചറിയാം

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് പരിശോധിക്കുക എന്നതാണ് തട്ടിപ്പ് തിരിച്ചറിയാനുള്ള വഴി. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ എടുക്കാത്ത വായ്പകള്‍ കാണുന്നുണ്ടോ, നിങ്ങളുടേതല്ലാത്ത വായ്പാ അന്വേഷണങ്ങള്‍ (എന്‍ക്വയറി) നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.

വായ്പാ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ വായ്പ നല്‍കിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ബന്ധപ്പെട്ട് പരാതി നല്‍കുക. വായ്പയുമായി ബന്ധപ്പെട്ട കെവൈസി അടക്കമുള്ള എല്ലാ രേഖകളും ആവശ്യപ്പെടുക.

നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ (www.cybercrime.gov.in) പരാതി നല്‍കുക. അല്ലെങ്കില്‍, പൊലീസിലോ സൈബര്‍ സെല്ലിലോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

സിബില്‍ പോലുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ വിവരം അറിയിക്കുകയും വായ്പ വ്യാജമാണെന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക.

സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ നിങ്ങളുടെ ബാങ്ക് പാസ്വേഡുകള്‍ മാറ്റുകയും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ