savings habit file
Business

ഇതുവരെ ഒരു സേവിങ്ങും ഇല്ലേ?, ഭാവി ജീവിതം സുരക്ഷിതം; ഇതാ മൂന്ന് ടിപ്പുകള്‍

ഭാവി ജീവിതം ശോഭനമാകാന്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം സേവ് ചെയ്യാന്‍ മറക്കരുത് എന്നത് പതിവായി പറയുന്ന കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഭാവി ജീവിതം ശോഭനമാകാന്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം സേവ് ചെയ്യാന്‍ മറക്കരുത് എന്നത് പതിവായി പറയുന്ന കാര്യമാണ്. വരുമാനത്തിന്റെ തോത് അനുസരിച്ച് സേവ് ചെയ്യുന്നതില്‍ വ്യത്യാസം വരാം. ശമ്പളം കുറവാണെങ്കില്‍ പോലും സേവ് ചെയ്യാന്‍ മറക്കരുത്. പലതുള്ളി പെരുവെള്ളം എന്നത് ഓര്‍ത്ത് സേവ് ചെയ്യുന്നതില്‍ ഉറച്ചുനില്‍ക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. നൂറ് രൂപയാണ് മാറ്റിവെയ്ക്കാന്‍ ഉള്ളതെങ്കിലും തീരുമാനത്തില്‍ മാറ്റം വരുത്തരുത്. സേവിങ് ഒരു ശീലമാക്കി മാറ്റണമെന്നാണ് പൊതുവേ പറയുന്നത്. ആദ്യമായി സേവ് ചെയ്യാന്‍ പോകുന്നവര്‍ ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യുന്നത് ഭാവിയില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കും.

1. ഉടന്‍ തന്നെ ഒരു ആര്‍ഡി സ്റ്റാര്‍ട്ട് ചെയ്യുക

പ്രതിമാസം 5000 രൂപ മാറ്റിവെയ്ക്കാന്‍ കഴിയുമെങ്കില്‍ നല്ലത്. അല്ലെങ്കില്‍ പറ്റുന്ന തുക നീക്കിവെയ്ക്കാന്‍ ശ്രമിക്കുക. മ്യൂച്ചല്‍ ഫണ്ട് പോലെ വലിയ റിട്ടേണ്‍ ഒന്നും കിട്ടില്ലെങ്കിലും പക്ഷേ ഒരു സേവിങ് ഹാബിറ്റ് ഉണ്ടാക്കാന്‍ ആര്‍ഡി ഒരു ബെസ്റ്റ് ഓപ്ഷന്‍ ആണ്. ആര്‍ഡിയുടെ കാലാവധി ആകുമ്പോള്‍ കിട്ടുന്ന തുക ഒരു എമര്‍ജന്‍സി ഫണ്ടായി ഉപയോഗിക്കുകയും ചെയ്യാം. ഏത് ബാങ്കില്‍ പോയാലും സിംപിള്‍ ആയി ഒരു ആര്‍ഡി സ്റ്റാര്‍ട്ട് ചെയ്യാം. അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീമീനെ ആശ്രയിക്കാവുന്നതാണ്

2. മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി സ്റ്റാര്‍ട്ട് ചെയ്യുക

ശമ്പളത്തിന്റെ 10 ശതമാനമോ 20 ശതമാനമോ പ്രയോജനപ്പെടുത്തി വലിയ റിസ്‌ക് ഇല്ലാത്ത രണ്ട്് മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത് തുടങ്ങുക. ഏത് ഫണ്ടില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്ന് സംശയം ഉള്ളവര്‍ ഒരു നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ട് വെച്ച് സ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്. ഏഴുവര്‍ഷമെങ്കിലും മുടങ്ങാതെ നിക്ഷേപിക്കുക. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മാത്രമേ മികച്ച റിട്ടേണ്‍ ലഭിക്കുകയുള്ളൂ.

3. നമ്മില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്യുക

അവരവരുടെ സ്‌കില്‍ ഡെവലപ്പ് ചെയ്ത് വരുമാനം കൂട്ടുക. ഇന്ന് 30,000 രൂപയാണ് ശമ്പളമെങ്കില്‍ അത് ഒന്നും രണ്ടും ലക്ഷമാക്കാനുള്ള വഴികള്‍ നോക്കുക. നല്ല കോഴ്‌സ് എടുക്കുന്നതാകാം. എന്തായാലും അവരവര്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്യുക എന്നതാണ് പ്രധാനം.

Don't have any savings yet? Future life is secure; Here are three tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു'; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍ വായില്‍ പഴമായിരുന്നോ?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം