ധനമന്ത്രി നിർമല സീതാരാമൻ  പിടിഐ
Business

കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്ത് വന്‍കുതിപ്പ്, വെല്ലുവിളികള്‍ക്കിടയിലും എട്ടിന് മുകളില്‍ വളര്‍ച്ച; പ്രതീക്ഷ പങ്കുവെച്ച് സാമ്പത്തിക സര്‍വ്വേ

ബാഹ്യമായ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ മുന്നേറാന്‍ സാധിച്ചെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാഹ്യമായ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ മുന്നേറാന്‍ സാധിച്ചെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തികരംഗത്ത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയ വേഗം 2024 വരെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി വര്‍ദ്ധിച്ചു. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലില്‍ മൂന്ന് പാദങ്ങളിലും എട്ടുശതമാനത്തിന് മുകളിലായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്കെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏപ്രിലിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് 3.2 ശതമാനമാണ്. എന്നിരുന്നാലും, ഏകീകൃതമെന്ന് തോന്നുന്ന ഈ കണക്ക്, ആഭ്യന്തര ഘടനാപരമായ പ്രശ്‌നങ്ങള്‍, ഭൗമരാഷ്ട്രീയ സംഘട്ടനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മറച്ചുവെയ്ക്കുന്നതാണ്. മൂലധന ചെലവിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. സ്വകാര്യ നിക്ഷേപത്തിലെ വര്‍ധന അടക്കമുള്ള ഘടകങ്ങള്‍ മൂലധന രൂപീകരണ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള സ്ഥിര മൂലധന രൂപീകരണം യഥാര്‍ത്ഥത്തില്‍ 9 ശതമാനം വര്‍ദ്ധിച്ചതായും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യകരമായ കോര്‍പ്പറേറ്റ്, ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍ സ്വകാര്യ നിക്ഷേപത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡുകള്‍ ഗാര്‍ഹിക മേഖലയിലെ മൂലധന രൂപീകരണം ഗണ്യമായി വര്‍ദ്ധിച്ചു എന്നാണ് കാണിക്കുന്നത്. ആഗോള പ്രശ്നങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, മണ്‍സൂണിന്റെ വ്യതിയാനങ്ങള്‍ എന്നിവ മൂലം ഉണ്ടാവുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഭരണപരവും പണനയവുമായ ഇടപെടലുകളിലൂടെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. ഇതിന്റെ ഫലമായി 2023 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി 6.7 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.4 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുനിക്ഷേപം വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ ധനബാലന്‍സ് ക്രമാനുഗതമായി മെച്ചപ്പെട്ടു. പരിഷ്‌കാരങ്ങള്‍, ചെലവ് നിയന്ത്രണം, വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്‍ എന്നിവ വഴി കൂടുതല്‍ നികുതി പിരിക്കാന്‍ കഴിഞ്ഞതാണ് ബാലന്‍സ് മെച്ചപ്പെടാന്‍ സഹായിച്ചത്. ആഗോളതലത്തില്‍ ചരക്കുകളുടെ ആവശ്യകത കുറഞ്ഞത് വഴി ഉണ്ടായ സമ്മര്‍ദ്ദം സേവന കയറ്റുമതിയിലൂടെ മറികടന്നു. ഇതിന്റെ ഫലമായി കറന്റ് അക്കൗണ്ട് കമ്മി 0.7 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇത് രണ്ടു ശതമാനമായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ക്രമാനുഗതമായ രീതിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും വികസിക്കുകയും ചെയ്തു.

2024 ലെ യഥാര്‍ത്ഥ ജിഡിപി 2020 സാമ്പത്തിക വര്‍ഷത്തിലെ നിലവാരത്തേക്കാള്‍ 20 ശതമാനം കൂടുതലായിരുന്നു. വളരെ കുറച്ച് പ്രധാന സമ്പദ്വ്യവസ്ഥകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT