പ്രതീകാത്മക ചിത്രം 
Business

പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 8.50 ശതമാനം; മാറ്റം വരുത്താതെ ഇപിഎഫ്ഒ 

നടപ്പു സാമ്പത്തിക വര്‍ഷം പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക്  8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോര്‍ഡ് യോഗം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്  8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോര്‍ഡ് യോഗം. കഴിഞ്ഞ സാമ്പത്തികവര്‍ഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ.

കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശനിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഇപിഎഫ്ഒയുടെ ശുപാര്‍ശ തൊഴില്‍-ധനകാര്യ മന്ത്രാലയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്. ഏഴു വര്‍ഷത്തനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 8.65ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി