പ്രതീകാത്മക ചിത്രം 
Business

2000 രൂപ നോട്ട്; ബാങ്ക് വഴി മാറ്റിയെടുക്കാവുന്നത് നാളെ വരെ 

ബാങ്കുകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്കുകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളില്‍ ഉള്‍പ്പെടെ ഒരേ സമയം പരമാവധി 10 നോട്ടുകള്‍ മാറ്റാം. നിക്ഷേപത്തിന് പരിധിയില്ല. 

മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരം അടക്കം റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ നോട്ട് മാറ്റിയെടുക്കാനും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും കഴിയൂ. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിരിക്കേ, സമയപരിധി ഒക്ടോബര്‍ ഏഴുവരെ നീട്ടുകയായിരുന്നു. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.അതിനിടെ നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ പത്തു നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളില്‍ ഉള്ളത്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT