മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ 14,167 കോടിയുടെ നിക്ഷേപമാണ് നടത്തിയത് പ്രതീകാത്മക ചിത്രം
Business

അതിര്‍ത്തി സംഘര്‍ഷം ബാധിച്ചില്ല; ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, മെയില്‍ ഇതുവരെ 14,167 കോടി രൂപ

അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍. മെയ് മാസത്തില്‍ ഇതുവരെ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ 14,167 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന കണക്കുകളുമാണ് വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ മാസത്തില്‍ ഓഹരി വിപണിയില്‍ മൊത്തം 4,223 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസ കാലയളവില്‍ നിക്ഷേപം പിന്‍വലിക്കല്‍ കണ്ട സാഹചര്യത്തില്‍ നിന്നാണ് ഈ മാറ്റം. മാര്‍ച്ചില്‍ 3,973 കോടിയും ഫെബ്രുവരിയില്‍ 34,574 കോടിയും ജനുവരിയില്‍ 78,027 കോടിയുമാണ് വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

അതിനിടെ ഓഹരി വിപണിയില്‍ കഴിഞ്ഞയാഴ്ച എട്ടുമുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.60 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. വിപണി മൂല്യത്തില്‍ 59,799 കോടിയുടെ നഷ്ടമാണ് റിലയന്‍സ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നില്‍. വിപണി മൂല്യത്തില്‍ 30,185 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഐടിസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റു കമ്പനികള്‍. എന്നാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറും ഇന്‍ഫോസിസും നേട്ടം ഉണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT