ഫയല്‍ ചിത്രം 
Business

പ്രകൃതിവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തി; റെക്കോര്‍ഡ് നിലവാരത്തില്‍, പൈപ്പിലൂടെയുള്ള പാചകവാതകം 'പൊള്ളും'?

 രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 40 ശതമാനം വര്‍ധിപ്പിച്ചതോടെ, പ്രകൃതിവാതകത്തിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ വില വര്‍ധിക്കുന്നതിന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് വില ഉയര്‍ന്നത്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും പഴയ എണ്ണപ്പാടങ്ങളില്‍ നിന്നാണ്. ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഒരു എംഎംബിടിയുവിന് 6.1 ഡോളറില്‍ നിന്ന് 8.57 ഡോളറായാണ് വര്‍ധിപ്പിച്ചത്. പുതിയ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില  ഒരു എംഎംബിടിയുവിന് 9.92 ഡോളറില്‍ നിന്ന് 12.6 ഡോളറായാണ് ഉയര്‍ത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പ്രകൃതി വാതകത്തിന്റെ വില വര്‍ധിക്കുന്നതോടെ, പൈപ്പിലൂടെയുള്ള പാചകവാതകത്തിന്റെയും സിഎന്‍ജിയുടെയും വില വര്‍ധനയ്ക്ക് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമാണ് പ്രകൃതിവാതകത്തിന്റെ വില സര്‍ക്കാര്‍ നിര്‍ണയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT