Gold loans jump 50.4% file
Business

സ്വര്‍ണക്കുതിപ്പ് അവസരമാക്കി ജനം, സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോര്‍ഡ്; 50.4 ശതമാനം കൂടി 18.6 ലക്ഷം കോടിയായി

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയുടെ വിലക്കയറ്റം സ്വര്‍ണ വായ്പയിലും പ്രതിഫലിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയുടെ വിലക്കയറ്റം സ്വര്‍ണ വായ്പയിലും പ്രതിഫലിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ വായ്പ ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണപ്പണയ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സന്തോഷം പകരുന്നതാണ് കണക്ക്.

2025ല്‍ സ്വര്‍ണവിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,600 ഡോളര്‍ കടക്കുകയും ആഭ്യന്തര വിപണിയില്‍ വില ഗ്രാമിന് 17,885 രൂപയായി ഉയരുകയും ചെയ്ത കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലാണ് സ്വര്‍ണപ്പണയത്തില്‍ റെക്കോര്‍ഡ് കുതിപ്പ് പ്രകടമായത്. അതിനുശേഷം വില കുറഞ്ഞെങ്കിലും സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചുള്ള വായ്പാ വിപണിയില്‍ ഈ ഇടിവ് പ്രതിഫലിച്ചിട്ടില്ല.

2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയായ 'എക്‌സ്പീരിയന്‍' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് 7.6 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് ഇക്കാലയളവില്‍ നടന്നത്.

മുത്തൂറ്റ്, മണപ്പുറം, ഐഐഎഫ്എല്‍ (IIFL) തുടങ്ങിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് ഈ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇവരുടെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തിലെ 28 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഈ രംഗത്ത് മുന്‍പന്തിയിലായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 41 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പേഴ്‌സണല്‍ ലോണുകളെയും ക്രെഡിറ്റ് കാര്‍ഡുകളെയും മറികടന്നാണ് സ്വര്‍ണപ്പണയ വായ്പകള്‍ മുന്നേറിയത്.

Gold loans jump 50.4% to Rs18.6 trillion in FY26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാവർക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വില്ലനിൽ നിന്നും പാർട്ടിയുടെ രക്ഷകനിലേക്ക്; ഇഡി റെയ്ഡ് പിണറായി വിജയന് രാഷ്ട്രീയ ജീവവായുവായി

'ഒരേയൊരു മോഹന്‍ലാല്‍'; ഏഴാം നാളില്‍ 200 കോടി ക്ലബ്ബിലേക്ക് ദൃശ്യം 3; കരിയറില്‍ മൂന്നാമത്തേത്!

'ഗ്രാമ വണ്ടി' വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

'കറുപ്പ് വിജയ് ചെയ്യേണ്ടിയിരുന്ന സിനിമ'; സൂര്യയിലേക്ക് എത്തിയത് എങ്ങനെ? ബാലാജി പറയുന്നു

SCROLL FOR NEXT