ഫയല്‍ ചിത്രം 
Business

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, രണ്ടു ദിവസം കൊണ്ടു കൂടിയത് 520 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35840 രൂപയായി. ഗ്രാം വില പത്തൂ രൂപ കൂടി 4480ല്‍ എത്തി.

ഇന്നലെ പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു. നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്നലെ കുത്തനെ കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. തുടര്‍ന്ന് കൂടിയും കുറഞ്ഞും നിന്ന വില ഇന്നലെ വലിയ വര്‍ധന രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്