ചിത്രം: എ സനേഷ്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 52,280 രൂപയായി

കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.

ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി അമ്പതിനായിരം കടന്നു. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ പ്രതിഫലിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്