ഗൂഗിള്‍ പേ ലഡു ഇമോജി എക്സ്
Business

'ലഡു കിട്ട്യോ?... ഒരെണ്ണം എടുക്കാനുണ്ടോ!'- ചാറ്റ് നിറയെ 'ലഡു' ചോദ്യങ്ങള്‍

ഗൂഗിൾ പേയുടെ 'ല‍ഡുക്കളി' വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

രു ലഡു എടുക്കാനുണ്ടോ? എക്സ്ട്രാ ഒരെണ്ണമുണ്ടോ?... ചാറ്റിൽ നിറയെ ചോദ്യങ്ങളാണ്. സംഭവം എന്താണെന്നല്ലേ... ദീപാവലി കളറക്കാൻ ​ഗൂ​ഗിൾ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണൽ ​ഗെയിമാണിത്.

ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു.

ഒക്ടോബർ 21 മുതൽ തന്നെ ​ഗൂ​ഗിൾ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും.

കളർ, ഡിസ്കോ, ട്വിങ്കൾ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകൾ. ഈ ലഡു കിട്ടണമെങ്കിൽ ​ഗൂ​ഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ​ഗൂ​​ഗിൾ പേ ഉപയോ​ഗിക്കുന്നവരാണെങ്കിൽ അക്കൗണ്ടിൽ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പൺ ചെയ്ത് നോക്കിയാൽ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.

കൈയിൽ ആറിൽ കൂടുതൽ ലഡു ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകൾക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാൽ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT