fuel price file
Business

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ അനുകൂല സാഹചര്യമായാണ് നവംബര്‍ മാസത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 109 ഡോളറിന് മുകളിലാണ്.

'2027ന്റെ തുടക്കത്തിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണം ശക്തമാകുന്നതിന് മുന്‍പ് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ യാഥാര്‍ഥ്യബോധമുള്ള അവസരമായി നവംബര്‍ മാസത്തെ കാണുന്നു'- ഒക്‌സ്ഫണ്ട് ഇക്കണോമിക്‌സിലെ ലീഡ് സാമ്പത്തിക ശാസ്ത്രജ്ഞനായ അലക്‌സാണ്ട്ര ഹെര്‍മാന്‍ പ്രസാദ് പറുന്നു. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മെയ് മാസത്തിലെ ഇന്ധന വില വര്‍ധനയുടെ പകുതിയോളം നവംബറില്‍ ഉണ്ടായേക്കും. ഇത് രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ത്താന്‍ ഇടയാക്കിയേക്കുമെന്നും ഹെര്‍മാന്‍ പ്രസാദ് പറഞ്ഞു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പണപ്പെരുപ്പനിരക്ക് 6.5 ശതമാനമായി ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അങ്ങനെ വന്നാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ വീണ്ടും മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Govt may raise fuel prices in November

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക

പൂജ വയ്‌ക്കേണ്ടത് എപ്പോള്‍? വീട്ടില്‍ പൂജ വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍