IDFC FIRST Bank  file
Business

സേവിങ്സ് അക്കൗണ്ടിൽ നിന്ന് കൈ നിറയെ പണം, 6.50 ശതമാനം പലിശ; അറിയാം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപ പദ്ധതി

ഉയര്‍ന്ന ലിക്വിഡിറ്റിയാണ് ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകളുടെ പ്രത്യേകത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഉയര്‍ന്ന ലിക്വിഡിറ്റിയാണ് ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകളുടെ പ്രത്യേകത. അതായത് ആവശ്യമുള്ളപ്പോള്‍ പണം ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പൊതുവെ പലിശ കുറവായിരിക്കും. എന്നാല്‍ സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ തരുന്ന ഒരു ബാങ്ക് പരിചയപ്പെടാം.

പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കാണ് ഇത്തരമൊരു സൗകര്യം നല്‍കുന്നത്. 6.50 ശതമാനം വരെ ഉയര്‍ന്ന നിരക്കില്‍ വാര്‍ഷിക പലിശ നേടാന്‍ ഇത്തരത്തില്‍ സാധിക്കും. മൂന്ന് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 2.50 ശതമാനമാണ് പലിശ. എന്നാല്‍ നിക്ഷേപം മൂന്ന് ലക്ഷത്തിനും 25 കോടി രൂപയ്ക്കും ഇടയിലാണെങ്കിലാണ് 6.50 ശതമാനം പലിശ ലഭിക്കുക. 25 കോടി രൂപയ്ക്ക് മുകളിലാണ് സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപമെങ്കില്‍ അഞ്ചു ശതമാനമാണ് പലിശ ലഭിക്കുക.

നേട്ടങ്ങള്‍

മിക്ക ബാങ്കുകളും 3 മാസത്തിലോ, അര്‍ദ്ധ-വാര്‍ഷികാടിസ്ഥാനത്തിലോ വര്‍ഷത്തില്‍ ഒരിക്കലോ ഒക്കെ പലിശ നല്‍കുമ്പോള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മാസം തോറും പലിശ നല്‍കുന്നു.

ഇന്‍ഡസ്ട്രിയിലെ തന്നെ ഉയര്‍ന്ന പലിശയാണിതെന്ന് ബാങ്ക് അവകാശപ്പെടുന്നു.

ഈ പലിശ മുതലിനോട് ചേര്‍ത്തോ, മറ്റ് നിക്ഷേപങ്ങള്‍ നടത്തിയോ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

Handful of money from savings account, 6.50 percent interest; Know IDFC First Bank's investment scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് 'കത്തിച്ച്' അഭിഷേക് ശർമ

എണ്ണ വിലയിടിവില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

രാജ്യത്ത് കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകള്‍, 30 വര്‍ഷമായി വൈകുന്ന നീതി, തീര്‍പ്പാകാതെ 80,000 ത്തോളം