എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌ 
Business

ഓരോ പര്‍ച്ചെയ്‌സിനും പത്തുശതമാനം വരെ റിവാര്‍ഡ്; ടാറ്റ നിയൂവുമായി ചേര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാര്‍ഡ്, വിശദാംശങ്ങള്‍

പ്രമുഖ സ്വകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് ടാറ്റ നിയൂവുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് ടാറ്റ നിയൂവുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. രണ്ടു വേരിയന്റുകളിലാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുമാണ് പുറത്തിറക്കിയത്.

ഓണ്‍ലൈന്‍ വഴിയും ഷോപ്പുകളില്‍ നിന്നും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് റിവാര്‍ഡ് കിട്ടുന്ന തരത്തിലാണ് പദ്ധതി. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു ശതമാനം നിയൂ കോയ്ന്‍സ് ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുശതമാനം നിയൂ കോയ്ന്‍സ് ആണ് ലഭിക്കുക. ടാറ്റ ബ്രാന്‍ഡിന്റെ കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുക. ടാറ്റ ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍, ഷോപ്പ് പര്‍ച്ചെയ്‌സുകള്‍ക്ക് ഒരേപോലെ ആനുകൂല്യം ലഭിക്കുന്ന വിധമാണ് പദ്ധതി. 

ടാറ്റയ്ക്ക് പുറമേയുള്ള മറ്റു ബ്രാന്‍ഡുകള്‍ വാങ്ങുന്നവര്‍ക്ക് യഥാക്രമം ഒരുശതമാനം, ഒന്നര ശതമാനം എന്നിങ്ങനെ ആനുകൂല്യം ലഭിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. നിലവിലെ ടാറ്റ നിയൂ ഉപഭോക്താക്കള്‍ക്ക് ഇതിനോടകം ലഭിച്ച റിവാര്‍ഡുകള്‍ക്ക് പുറമേ ഈ ആനുകൂല്യവും ലഭിക്കും. ഇതോടെ ഇവരുടെ നിയൂ കോയ്ന്‍സ് റിവാര്‍ഡ് പത്തുശതമാനം വരെ ഉയരാം. ടാറ്റ നിയൂ ആപ്പ് ഉപയോഗിച്ച് പര്‍ച്ചെയ്‌സ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം