യൂബര്‍ 
Business

ഐഫോണില്‍നിന്ന് റൈഡ് ബുക്ക് ചെയ്താല്‍ കൂടുതല്‍ നിരക്ക്; ഒല, യൂബര്‍ കമ്പനികള്‍ക്ക് നോട്ടീസ്‌

ഒല, ഉബര്‍ എന്നിവരില്‍ നിന്ന് പ്രതികരണങ്ങള്‍ തേടി നോട്ടീസ് അയച്ചതായി ജോഷി സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ഒരേ ദൂരത്തിന് വ്യത്യസ്ത തുക ഈടാക്കുന്നുവെന്ന പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഒല, യൂബര്‍ കമ്പനികള്‍ക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം(സിസിപിഎ).

കമ്പനികളോട് അവരുടെ വിലനിര്‍ണ്ണയ രീതികള്‍ വിശദീകരിക്കാനും, വിവേചനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് കണക്കുകളില്‍ സുതാര്യതയും നീതിയും ഉറപ്പാക്കാന്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

ഉപയോഗിക്കുന്ന ഫോണുകളുടെ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള വിവേചനം സംബന്ധിച്ചുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃകാര്യ വകുപ്പ് സിസിപിഎ മുഖേന ഒല, ഉബര്‍ എന്നിവരില്‍ നിന്ന് പ്രതികരണങ്ങള്‍ തേടി നോട്ടീസ് അയച്ചതായി ജോഷി സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച എക്‌സ് പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നടപടി. ഒരേ സ്ഥലത്ത് നിന്ന് വിവിധ സ്മാര്‍ട്‌ഫോണുകളില്‍ റൈഡുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നിരക്കുകളില്‍ വരുന്ന വ്യത്യാസത്തെക്കുറിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് സംരംഭകന്‍ പോസ്റ്റ് പങ്കുവെച്ചത്. ഫോണിലെ ബാറ്ററി ലെവലുകളും പലപ്പോഴും റൈഡ് നിരക്കുകളെ സ്വാധീനിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ; വിവിധ പദ്ധതികളുടെ പ്രഖ്യാപനം

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ​ഇന്ന് ​ഗതാ​ഗത നിയന്ത്രണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കെഎസ്ആര്‍ടിസി ബസില്‍ ഇനി ചൂടന്‍ 'ചിക്കിങ്' വിഭവങ്ങള്‍, 25 ശതമാനം വിലക്കുറവ്; വെബ്‌സൈറ്റ് ഉടന്‍

ഗ്രീമയ്ക്ക് ഐശ്വര്യമില്ല, മരണവീട്ടിലും അപമാനം, വഴക്കിനിടെ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; അവര്‍ കഴിച്ചത് അച്ഛന്‍ സൂക്ഷിച്ച സയനൈഡ്

ഗുരുവായൂരില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍: പ്രത്യേക ക്രമീകരണം

SCROLL FOR NEXT