വാവേ മേറ്റ് എക്‌സ്ടി Image credit: Huawei
Business

കണ്ടാല്‍ ടിവി പോലെ, മൂന്നായി മടക്കി പോക്കറ്റില്‍ വെയ്ക്കാം; ട്രൈഫോള്‍ഡ് ഫോണ്‍ പുറത്തിറക്കി വാവേ

മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആഗോള തലത്തില്‍ പുറത്തിറക്കി പ്രമുഖ ചൈനീസ് കമ്പനിയായ വാവേ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആഗോള തലത്തില്‍ പുറത്തിറക്കി പ്രമുഖ ചൈനീസ് കമ്പനിയായ വാവേ. സാങ്കേതികവിദ്യ രംഗത്ത് അമേരിക്കന്‍ വിലക്ക് നിലനില്‍ക്കുന്ന വേളയില്‍ ഇത് നേട്ടമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ചൈനയില്‍ അഞ്ചുമാസം മുന്‍പ് അവതരിപ്പിച്ച വാവേയുടെ മേറ്റ് എക്‌സ്ടി, ക്വാലാലംപൂരില്‍ നടന്ന ആഗോള ലോഞ്ച് ഇവന്റിലാണ് അവതരിപ്പിച്ചത്. ഫോണിന് മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരും. ട്രൈഫോള്‍ഡ് എന്ന് വിളിക്കുമ്പോഴും ഫോണിന് മൂന്ന് മിനി പാനലുകള്‍ ഉണ്ട്. രണ്ടുതവണ മാത്രമേ മടക്കാന്‍ കഴിയൂ. 3.6 മില്ലിമീറ്റര്‍ (0.14 ഇഞ്ച്) വലിപ്പമുള്ള, ആപ്പിള്‍ ഐപാഡിന് സമാനമായ 10.2 ഇഞ്ച് സ്‌ക്രീനുള്ള, ഏറ്റവും കനം കുറഞ്ഞ മടക്കാവുന്ന ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

'ഇപ്പോള്‍, ട്രൈഫോള്‍ഡ് ഡിസൈനില്‍ വാവേ ഒറ്റയ്ക്ക് നില്‍ക്കുന്നു'- മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ ഉപകരണ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് ബ്രയാന്‍ മാ പറഞ്ഞു. ആന്‍ഡ്രോയിഡിന് പകരം സ്വന്തം ഹാര്‍മണി ഓഎസിലാണ് വാവേയുടെ ഫോണുകള്‍ ഒരുക്കിയിരിക്കുന്നത്.

ചൈനയിലെ ആദ്യത്തെ ആഗോള ടെക് ബ്രാന്‍ഡാണ് വാവേ. 2019ലാണ് വാവേയ്ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ ഘടകങ്ങളിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള വാവേയുടെ ആക്‌സസ് ആണ് അമേരിക്ക തടഞ്ഞത്. ഈ വെല്ലുവിളിക്കിടെയാണ് കമ്പനിയുടെ നേട്ടമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT