ഈ വര്‍ഷം ഒട്ടേറെ ഇലക്ട്രിക് കാറുകളാണ് നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത് പ്രതീകാത്മക ചിത്രം
Business

11 മുതല്‍ 40 ലക്ഷം രൂപ വരെ വില; പുതിയ ഇലക്ട്രിക് കാറുകളുമായി മാരുതിയും ഹ്യുണ്ടായിയും ടാറ്റയും

ഈ വര്‍ഷം ഒട്ടേറെ ഇലക്ട്രിക് കാറുകളാണ് നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് വരാന്‍ പോവുന്നത്. ഇപ്പോള്‍ തന്നെ നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമാണ് എന്നത് കൊണ്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചത് അവസരമാക്കാന്‍ പുതിയ കാറുകള്‍ നിരത്തില്‍ അവതരിപ്പിക്കാനുള്ള വ്യഗ്രതയിലാണ് വാഹനനിര്‍മ്മാതാക്കള്‍.

ഈ വര്‍ഷം ഒട്ടേറെ ഇലക്ട്രിക് കാറുകളാണ് നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത്. മാരുതി, ഹ്യുണ്ടായി അടക്കം പ്രമുഖ കമ്പനികളെല്ലാം ഇക്കൊല്ലം പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിട്രോണ്‍ ഇസി3 എയര്‍ക്രോസ്, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി ഇവിഎക്‌സ്, ടാറ്റ കര്‍വ് ഇവി, ഒല ഇലക്ട്രിക് കാര്‍ എന്നിവയാണ് ഇക്കൊല്ലം വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട മോഡലുകള്‍.

സിട്രോണ്‍ സി3 എയര്‍ക്രോസ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ സി3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പാണ് അവതരിപ്പിക്കാന്‍ പോകുന്നത്. 11 മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 40 kwh വരുന്ന വലിയ ബാറ്ററി പാക്കോടെയാണ് സിട്രോണിന്റെ ഇലക്ട്രിക് എസ് യുവി വരുന്നത്. ഒറ്റ ചാര്‍ജില്‍ തന്നെ 400 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ കഴിയുന്ന ബാറ്ററി ശേഷിയോട് കൂടിയാണ് ഇത് അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ മറ്റു വാഹനനിര്‍മ്മാതാക്കള്‍ കടുത്ത മത്സരമാണ് സിട്രോണില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇവി

20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഇരട്ട 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള നവീകരിച്ച ഡാഷ്ബോര്‍ഡോട്് കൂടിയാണ് ഇത് അവതരിപ്പിക്കാന്‍ പോകുന്നത്.ഡ്യുവല്‍ സോണ്‍ എസി, പനോരമിക് സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും ഇലക്ട്രിക് എസ്യുവി വാഗ്ദാനം ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാരുതി സുസുക്കി ഇവിഎക്‌സ്

ഏകദേശം 22 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി eVXന് അതിന്റെ മികച്ച രൂപകല്‍പ്പനയും കരുത്തുറ്റ പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 60kwh ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷിക്കാം

ടാറ്റ കര്‍വ് ഇവി

15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ജനറേഷന്‍ 2 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ ഇലക്ട്രിക് വാഹനം 5-സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് ലക്ഷ്യമാക്കി 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഒല ഇലക്ട്രിക് കാര്‍

40 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഫോര്‍-ഡോര്‍ കൂപ്പെ ബോഡി ശൈലി ഫീച്ചര്‍ ചെയ്യുന്ന ഈ മിനിമലിസ്റ്റ് ഡിസൈന്‍ വിസ്മയം ആവേശകരമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT