EPFO Account ഫയൽ
Business

ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ..., വിശദാംശങ്ങള്‍

ആയിരം രൂപ വരെ ബാലന്‍സുള്ള ആറ് ലക്ഷത്തിലധികം ഇപിഎഫ് അക്കൗണ്ടുകളാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിവായി വിഹിതം അടയ്ക്കാതെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായോ? എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ പണം ലഭിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആയിരം രൂപ വരെ ബാലന്‍സ് ഉള്ള പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകളിലെ തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

ആയിരം രൂപ വരെ ബാലന്‍സുള്ള ആറ് ലക്ഷത്തിലധികം ഇപിഎഫ് അക്കൗണ്ടുകളാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. ഇത്തരത്തില്‍ കിടക്കുന്ന തുക റീഫണ്ട് ചെയ്യുന്നത് വരിക്കാര്‍ക്ക് ആശ്വാസമാകും. വരിക്കാര്‍ അവരുടെ പണം തിരികെ ലഭിക്കാന്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തുക നേരിട്ട് വരിക്കാരുടെ ബൗങ്ക് അക്കൗണ്ടുകളില്‍ എത്തും. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പണം റീഫണ്ട് ചെയ്യുക. ഇത്തരത്തില്‍ റീഫണ്ട് ലഭിക്കുന്നതിന്് ഏതെങ്കിലും ക്ലെയിം ഫയല്‍ ചെയ്യേണ്ടതില്ലെന്നും രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നിരുന്നാലും, അക്കൗണ്ടിലേക്ക് തിരികെ വരാവുന്ന പണത്തിന്റെ പരിധി 1000 രൂപയാണെന്ന് അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടില്‍ 1000 രൂപയില്‍ കൂടുതല്‍ തുകയുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ മുന്‍കൈയില്‍ നേരിട്ട് തിരികെ ലഭിക്കില്ല. തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിഹിതം അടയ്ക്കാതിരിക്കുകയോ ഇടപാട് നടക്കാതിരിക്കുകയോ ചെയ്താല്‍ ഇപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമാകും. എന്നിരുന്നാലും, ചട്ടം അനുസരിച്ച് പലിശ ക്രെഡിറ്റ് ചെയ്യുന്നത് തുടരും.

ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പോര്‍ട്ടല്‍ വഴി വരിക്കാര്‍ക്ക് അവരുടെ അക്കൗണ്ടിന്റെ നില എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും.

ആദ്യം ഔദ്യോഗിക ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദര്‍ശിക്കുക

'സേവനങ്ങള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക

‘For Employees’തെരഞ്ഞെടുക്കുക

യുഎഎന്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

‘View Passbook’എന്നതിലേക്ക് പോകുക

മൂന്ന് വര്‍ഷമായി സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായതായി അടയാളപ്പെടുത്തിയേക്കാം.

UMANG ആപ്പ് വഴിയും പരിശോധിക്കാവുന്നതാണ്.

Inactive EPFO Accounts? Govt To Send Balance Directly To Your Bank

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സര്‍വേയില്‍ അപാകതയെന്ത്? പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്?; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; സര്‍ക്കാരിന് ആശ്വാസം

എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

അപ്‌ഡേറ്റ് ചെയ്ത ബാറ്ററി പായ്ക്ക്; സിയറ ഇവി ലോഞ്ച് ഏപ്രില്‍- ജൂണ്‍ പാദത്തില്‍, സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്‌സ്

ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?; സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും സുപ്രീംകോടതി വിമര്‍ശനം

'റീൽ അല്ല റിയൽ', വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT