പ്രതീകാത്മക ചിത്രം 
Business

ആദായനികുതി റിട്ടേണിലെ ബോധപൂര്‍വമല്ലാത്ത തെറ്റിന് പിഴ ചുമത്തരുത്: അപ്പലേറ്റ് ട്രൈബ്യൂണല്‍

നോട്ടപ്പിശകിന് പിഴ ഈടാക്കേണ്ട കാര്യമില്ലെന്ന് ട്രൈബ്യൂണല്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ: റിട്ടേണിലെ ബോധപൂര്‍വമല്ലാത്ത പിഴവുകള്‍ക്ക് ആദായനികുതി പിഴ ചുമത്താനാവില്ലെന്ന് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍. അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പൂനെ ബെഞ്ചിന്റേതാണ് വിധി.

പിഴ ചുമത്തിയതിനെതിരെ മഹാരാഷ്ട്രാ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നടപടി. 5,39,360 രൂപ വരുമാനം കാണിച്ചാണ് ഹര്‍ജി നല്‍കിയ ആള്‍ റിട്ടേണ്‍ നല്‍കിയത്. ശമ്പള ഇനത്തിലെ വരുമാനം റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നും അതിനു പിഴ ചുമത്തണമെന്നും നിര്‍ദേശിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 

ശമ്പളം നല്‍കിയ സ്ഥാപനമായ സെസ സ്റ്റെര്‍ലൈറ്റില്‍നിന്നുള്ള ഫോം 16 ഫയലിങ്ങില്‍ നഷ്ടപ്പെട്ടതു നോട്ടപ്പിശക് ആണെന്നും ഇതു ബോധപൂര്‍വം വരുത്തിയ പിഴവ് അല്ലെന്നും ഹര്‍ജി നല്‍കിയ ആള്‍ ചൂണ്ടിക്കാട്ടി. ഈ വാദം ശരിവച്ചാണ് ട്രൈബ്യൂണലിന്റെ വിധി. ബോധപൂര്‍വം വരുമാനം മറച്ചുവച്ചു എന്നു കരുതാനാവില്ലെന്നും ഫോം 16 വിട്ടുപോയെങ്കിലും വരുമാന ഇനത്തില്‍ ഇതു കാണിച്ചിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. നോട്ടപ്പിശകിന് പിഴ ഈടാക്കേണ്ട കാര്യമില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT