വരും വര്‍ഷങ്ങളിലും ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍  പ്രതീകാത്മക ചിത്രം
Business

ഇന്ത്യ അതിവേഗം വളരുന്ന രാജ്യം, കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനം; അനുമാനം പുതുക്കി ലോകബാങ്ക്

വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം. നടപ്പുസാമ്പത്തികവര്‍ഷം അടക്കം മൂന്ന് വര്‍ഷം ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും. 6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. ജനുവരിയില്‍ 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. പുതുക്കിയ അനുമാനം അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024ല്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. 2.6 ശതമാനമായി വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.7 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. കോവിഡിന് മുന്‍പുള്ള പതിറ്റാണ്ടില്‍ രേഖപ്പെടുത്തിയിരുന്ന 3.1 ശതമാനത്തില്‍ താഴെയാണിത്.

2024ല്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമായിരിക്കും. 2023ല്‍ 6.3 ശതമാനമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. നിക്ഷേപം മന്ദഗതിയിലായതാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT