ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്ത്യ നേടിയത് 8.4 ശതമാനം വളര്‍ച്ച പ്രതീകാത്മക ചിത്രം
Business

സേവന, ഉല്‍പ്പന്ന രംഗം ശക്തം; ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്, അനുമാനം തിരുത്തി

ലോകബാങ്ക് ഇന്ത്യയുടെ 2024 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം തിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകബാങ്ക് ഇന്ത്യയുടെ 2024 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം തിരുത്തി. നേരത്തെ 2024ല്‍ 6.3 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചാണ് അനുമാനം തിരുത്തിയത്.

ഇന്ത്യയില്‍ ഉല്‍പ്പന്ന, സേവന മേഖലയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് ജിഡിപി അനുമാനത്തില്‍ മാറ്റം വരുത്താന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജനുവരി- മാര്‍ച്ച് പാദത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ടു ശതമാനം വളര്‍ച്ച നേടുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതീക്ഷ പങ്കുവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പിന്നാലെയാണ് 2024 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പരിഷ്‌കരിച്ചത്. അതേസമയം 2025ലെ വളര്‍ച്ചാനിരക്ക് കുറവായിരിക്കുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. 6.6 ശതമാനം വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്.നിലവില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ 2025ല്‍ നിക്ഷേപത്തില്‍ ഇടിവ് സംഭവിക്കുമെന്ന കണക്കുകൂട്ടലാണ് സാമ്പത്തിക വളര്‍ച്ചാ തോത് കുറയ്ക്കാന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT