jio file
Business

അഞ്ചുമാസം സൗജന്യ എന്റര്‍ടെയിന്‍മെന്റ്!; ദീപാവലിക്ക് ഫ്രീഡം ഓഫറുമായി ജിയോ

ദീപാവലിയോടനുബന്ധിച്ച് ഫ്രീഡം ഓഫറുമായി റിലയന്‍സിന്റെ ജിയോഹോം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഫ്രീഡം ഓഫറുമായി റിലയന്‍സിന്റെ ജിയോ. 10 മാസത്തെ നിരക്കില്‍ 15 മാസത്തെ ജിയോഹോം സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. അതായത് അഞ്ചുമാസത്തെ സേവനം പൂര്‍ണമായി സൗജന്യമായി ലഭിക്കും.

ലൈവ് ടിവി, അണ്‍ലിമിറ്റഡ് വൈഫൈ, ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത സേവനമാണ് ജിയോഹോം. ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ പ്ലാനുകള്‍ക്ക് കീഴിലാണ് ഈ സേവനം. ഉപയോക്താക്കള്‍ക്ക് ജിയോഹോം റീച്ചാര്‍ജ് വഴി 15 മാസത്തെ അണ്‍ലിമിറ്റഡ് എന്റര്‍ടെയിന്‍മെന്റ് ആസ്വദിക്കാനാകും. ഇതിനായി 10 മാസത്തേയ്ക്ക് പ്രതിമാസം 666 രൂപ നിരക്കില്‍ റീചാര്‍ജ് ചെയ്താല്‍ മതിയാകും. അധികമായി ലഭിക്കുന്ന അഞ്ചുമാസത്തേയ്ക്ക് പ്രത്യേക പണം നല്‍കേണ്ടതില്ല. നിലവിലുള്ള ജിയോഹോം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ജിയോഹോം ഫ്രീഡം ഓഫര്‍ ലഭ്യമാകുക എന്ന് കമ്പനി വ്യക്തമാക്കി.

ഈ ഓഫര്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് “8219582195” എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കാവുന്നതാണ്. 15 ഭാഷകളിലായി ആയിരത്തിലധികം ഡിജിറ്റല്‍ ടിവി ചാനലുകള്‍, ഒടിടി എന്റര്‍ടെയിന്‍മെന്റ് ആപ്പുകള്‍, അണ്‍ലിമിറ്റഡ് വൈഫൈ എന്നിവ ഈ സേവനത്തില്‍ ഉള്‍പ്പെടുന്നു. ജിയോ സെറ്റ് ടോപ്പ് ബോക്‌സ് ഉപയോഗിച്ച് ജിയോടിവി+ ആപ്പ് വഴി അധിക ചെലവില്ലാതെ രണ്ട് സ്മാര്‍ട്ട് ടിവികളില്‍ സേവനം ആസ്വദിക്കാമെന്നും ജിയോ അവകാശപ്പെടുന്നു. വാര്‍ഷിക പ്ലാനുകള്‍ക്കൊപ്പം സൗജന്യ ഇന്‍സ്റ്റാളേഷനും ലഭ്യമാണ്.

Jio is offering 5 months of JioHome free this Diwali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

വിവാദമായ ഹെലികോപ്റ്റർ നൽകിയത് ചിപ്സൻ ഏവിയേഷൻ; മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയിൽ നിർണ്ണായക സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

'7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു... ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി'

അമ്മാവന്റെ മരണാനന്തര ചടങ്ങിനിടെ രാഹുലിന്റെ റാലിക്ക് എത്താനായില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി